HOME
DETAILS

കത്തയച്ച് ജോലി നേടാം; പത്താം ക്ലാസുകാര്‍ക്ക് പോസ്റ്റ് ഓഫീസ് ജോലി; അന്‍പതിനായിരത്തിന് മുകളില്‍ ശമ്പളം

  
April 24 2024 | 15:04 PM

staff driver job in indian postal service tenth pass can apply

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ തപാല്‍ വകുപ്പിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് കര്‍ണാടക ഇപ്പോള്‍ സ്റ്റാഫ് കാര്‍ ഡ്രൈവര്‍ പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ആകെ 27  ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ തപാല്‍ വഴി അപേക്ഷ നല്‍കണം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം ഉപയോഗപ്പെടുത്തുക. മേയ് 15 നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്
ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് കര്‍ണാടകയില്‍ സ്റ്റാഫ് കാര്‍ ഡ്രൈവര്‍ പോസ്റ്റിലേക്ക് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 27. 

തപാല്‍ വഴി മേയ് 15 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

പ്രായപരിധി
18 മുതല്‍ 27 വയസ് വരെയാണ് പ്രായപരിധി. 

എസ്.സി, എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക. 


യോഗ്യത
പത്താം ക്ലാസാ പാസായിരിക്കണം. 

ലൈറ്റ്, ഹെവി മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള സാധുവായ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. 

മോട്ടോര്‍ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്

ലൈറ്റ്, ഹെവി മോട്ടോര്‍ വെഹിക്കിള്‍ എന്നിവയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19,900 രൂപ മുതല്‍ 63,200 രൂപവരെ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും. 

അപേക്ഷ 
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വിശദമായി വായിക്കുക. ശേഷം അതില്‍ നല്‍കിയിരിക്കുന്ന അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് മേയ് 15നകം തപാല്‍ വഴി അയക്കണം. ഫീസടക്കേണ്ടതില്ല. 

വിലാസം
മാനേജര്‍, മെയില്‍ മോട്ടോര്‍ സര്‍വീസ്
ബെംഗളൂരു
560001

വിജ്ഞാപനം: click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  16 days ago
No Image

പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍

National
  •  16 days ago
No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  16 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago