വിഷയം പാര്‍ട്ടി ഘടകത്തില്‍ ഉന്നയിക്കും, ജയരാജന്-ജാവദേക്കര്‍ കൂടിക്കാഴ്ചയില്‍ രൂക്ഷവിമര്‍ശനവുമായി തോമസ് ഐസക്
കഴിഞ്ഞ ദിവസം പുറത്തുവന്ന ഇപി ജയരാജന്-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച വിഷയം പാര്‍ട്ടി ഘടകത്തില്‍ ഉന്നയിക്കുമെന്ന് തോമസ് ഐസക്. ജയരാജന് കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു. ഇത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും പാര്‍ട്ടി ഘടകത്തില്‍ അറിയിക്കേണ്ടതുണ്ട്. വിഷയത്തില്‍ തന്റെ അഭിപ്രായവും ഘടകത്തില്‍ പറയും, ഐസക് പറഞ്ഞു.
മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്. അതിനപ്പുറം തനിക്ക് മറ്റൊന്നും പറയാനില്ല. പത്തനംതിട്ട മണ്ഡലത്തില്‍ വിജയ പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ജയരാജ്-ജാവദേക്കര്‍ കൂടിക്കാഴ്ചയില്‍ പാര്‍ട്ടിക്കകത്ത് തന്നെ വിമര്‍ശനം സ്വരം ഉയരുന്നുണ്ട്.
തെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്ന ജയരാജന്റെ വെളിപ്പെടുത്തലും അണികളില്‍ അസംതൃപ്തി ഉണ്ടാക്കുന്നു. തെരഞ്ഞെടുപ്പിനുശേഷം വിഷയം ഗൗരവതരമായി ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടി തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. വരുന്ന തിങ്കളാഴ്ചയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."