HOME
DETAILS

പത്താം ക്ലാസുകാര്‍ക്ക് എയര്‍പോര്‍ട്ട് ജോലി; നേരിട്ട് ഇന്റര്‍വ്യൂ വഴി നിയമനം; റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍ പോസ്റ്റിലേക്ക് 422 ഒഴിവുകള്‍

  
Web Desk
April 27 2024 | 14:04 PM

handi man job recruitment in chennai international airport apply now

 

എയര്‍പോര്‍ട്ടില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ചെന്നൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, എ.ഐ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് ഇപ്പോള്‍ യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍/ ഹാന്‍ഡിവുമണ്‍ പോസ്റ്റുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. പത്താം ക്ലാസ് പാസായവര്‍ക്കാണ് അവസരം. ആകെ 422 ഒഴിവുകളുണ്ട്. ഉദ്യോഗാര്‍ഥികള്‍ നേരിട്ടുള്ള ഇന്റര്‍വ്യൂ വഴിയാണ് അപേക്ഷിക്കേണ്ടത്. മേയ് 02നകം അപേക്ഷിക്കണം. 

തസ്തിക& ഒഴിവ്
ചെന്നൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, എ.ഐ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ താല്‍ക്കാലിക നിയമനം. 

യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍/ ഹാന്‍ഡിവുമണ്‍ പോസ്റ്റുകളിലേക്കാണ് നിയമനം. ആകെ ഒഴിവുകള്‍ 422.

യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍ = 130
ഹാന്‍ഡിമാന്‍/ ഹാന്‍ഡിവുമണ്‍ = 292

പ്രായപരിധി
28 വയസ് വരെയാണ് പ്രായപരിധി. നിയമാനുസൃത വയസിളവുണ്ടായിരിക്കും.


യോഗ്യത

യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍
പത്താം ക്ലാസ് വിജയം.

ട്രേഡ് ടെസ്റ്റിന് ഹാജരാകുന്ന സമയത്ത് ഒറിജിനല്‍ സാധുതയുള്ള HMV ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. 

ഹാന്‍ഡിമാന്‍/ ഹാന്‍ഡിവുമണ്‍

പത്താം ക്ലാസ് വിജയം. 

ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസിലാക്കാനും കഴിയണം. 

പ്രാദേശിക ഭാഷ, ഹിന്ദി ഭാഷയിലെ പരിജ്ഞാനം വേണം. 

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 22,530 രൂപ മുതല്‍ 24,960 രൂപ വരെ ശമ്പളമായി ലഭിക്കും. 

അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. 

മറ്റുള്ളവര്‍ 500 രൂപ ഫീസടക്കണം. 


ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വെബ്‌സൈറ്റ് വഴി അപേക്ഷയുടെ കുടുതല്‍ വിവരങ്ങളറിയാം. ബന്ധപ്പെട്ട യോഗ്യതകളും, സര്‍ട്ടിഫിക്കറ്റുകളുമായി ചെന്നൈയില്‍ നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരാകണം. അതിന് മുന്‍പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

ഇന്റര്‍വ്യൂ വിലാസം

എച്ച്.ആര്‍.ഡി ഓഫീസ് ഡിപ്പാര്‍ട്ട്‌മെന്റ്
എ.ഐ യൂണിറ്റി, കോംപ്ലക്‌സ്
പല്ലാവരം
കന്റോണ്‍മെന്റ്
ചെന്നൈ- 600 043

ലാന്‍ഡ് മാര്‍ക്ക്: താജ് കാറ്ററിങ്ങിന് സമീപം

വെബ്‌സൈറ്റ്: click here
വിജ്ഞാപനം: click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  6 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  7 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago