HOME
DETAILS

യു.ജി.സിയുടെ തീരുമാനത്തിനെതിരായി കുസാറ്റ്, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നു; ഗവര്‍ണര്‍ക്ക് നിവേദനം

  
April 29 2024 | 14:04 PM

cusat and digital universities conduct phd entrance exam petition to governor

യുജിസി വിലക്കിയിട്ടും കുസാറ്റ്, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ സ്വന്തമായി പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നതിനെതിരെ പരാതി. സര്‍വകലാശാലകളുടെ നീക്കം പിന്‍വാതിലൂടെ പ്രവേശനത്തിനുള്ള വഴി വീണ്ടും തുറക്കാനുള്ളതാണെന്നും ഇത് തടയണമെന്നുമാണ്  സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി  ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്.

യുജിസി യുടെ ഏറ്റവും പുതിയ വിജ്ഞാപന  പ്രകാരം പിഎച്ച് ഡി പ്രവേശന പരീക്ഷ ദേശീയ തലത്തില്‍ ഏകീകരിച്ചുകൊണ്ട്,  വിവിധ സര്‍വകലാശാലകള്‍ സ്വന്തമായി നടത്തിവരുന്ന പ്രവേശന പരീക്ഷകള്‍ വിലക്കിക്കൊണ്ട് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക്  വിരുദ്ധമായാണ് കുസാറ്റ്, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ പിഎച്ച് ഡി പ്രവേശന പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് പിന്‍വാതില്‍ പ്രവേശനത്തിനുള്ള നിലവിലെ പഴുതുകല്‍ തുടരാനാണെന്നാണ് ആക്ഷേപം.

വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന ഒന്നിലധികം പ്രവേശന പരീക്ഷകള്‍ പിഎച്ച് ഡി പ്രവേശന പ്രക്രിയയില്‍  വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്ന അനുമാനത്തിലാണ് പി എച്ച് ഡി പ്രവേശനത്തിന്  യുജിസി പുതിയ പരിഷ്‌കാരം  നടപ്പിലാക്കിയത്. ഗവേഷണ സ്ഥാപനങ്ങള്‍ ഇനിമുതല്‍ പ്രത്യേക പ്രവേശന പരീക്ഷ നടത്തരുതെന്നും യുജിസി നടത്തുന്ന ദേശീയതല പരീക്ഷയുടെ സ്‌കോര്‍ അനുസരിച്ച് ആയിരിക്കണം ഗവേഷകര്‍ക്ക് പി എച്ച് ഡി ക്ക് പ്രവേശനം നല്‍കേണ്ടതെന്നും യുജിസി വിസിമാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

നെറ്റ് സ്‌കോറിനോടൊപ്പം 30% മാര്‍ക്ക് ഇന്റര്‍വ്യൂവിന് നല്‍കിയാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കേണ്ടതെന്ന് യുജിസി യുടെ ഉത്തരവില്‍ പറയുന്നുണ്ട്.  എന്നാല്‍ ഈ ഉത്തരവിന്  വിരുദ്ധമായാണ് മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രത്യേക പ്രവേശന പരീക്ഷ നടത്താന്‍ ഇപ്പോള്‍ സംസ്ഥാനത്തെ രണ്ടു സര്‍വകലാശാലകള്‍ തീരുമാനിച്ചിരിക്കുന്നത്. എംജി സര്‍വ്വകലാശാല പിഎച്ച്ഡി പ്രവേശനം പരീക്ഷ നടത്തുന്നതിനുള്ള വിജ്ഞാപനം ഇറക്കിയെങ്കിലും യുജിസി നിര്‍ദ്ദേശത്തെ തുടര്‍ന്ന്  പുന്‍വലിച്ചിരിക്കുകയാണ്. ജെഎന്‍യു നടത്തുന്ന, പിഎച്ച്ഡി പ്രവേശനം പരീക്ഷയും ഈ വര്‍ഷം മുതല്‍ നിര്‍ത്തലാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  15 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago