ആപ്പിലൂടെയുള്ള ജനറൽ ടിക്കറ്റ് ബുക്കിംഗ് ഇനി എളുപ്പമാവും: ജനപ്രിയ തീരുമാനവുമായി റെയിൽവേ
ആപ്പിലൂടെയുള്ള ജനറൽ ടിക്കറ്റ് ബുക്കിങ് ഇനി എളുപ്പമാക്കാൻ ഇന്ത്യൻ റെയിൽവേ. റിസർവ് അല്ലാതെ ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളും ഇനി ബുദ്ധിമുട്ടില്ലാതെ യാത്രക്കാർക്ക് യുടിഎസ് ആപ്പ് മുഖേന ബുക്ക് ചെയ്യാം. നേരത്തെ തന്നെ ഇതിനുള്ള സംവിധാനം റെയിൽവേ ഒരുക്കിയിരുന്നെങ്കിലും ദൂരപരിധി ഒരു വെല്ലുവിളിയായിരുന്നു.
യാത്രക്കാർ സ്റ്റേഷനിൽ നിന്നും നിശ്ചിത ദൂരത്തിൽ ആയിരുന്നാൽ മാത്രമേ ഇത്തരത്തിൽ ടിക്കറ്റ് ബുക്കിംഗ് സാധ്യമായിരുന്നുള്ളൂ. ഈ നിയന്ത്രണമാണ് റെയിൽവേ ഇപ്പോൾ എടുത്ത് കളയുന്നത്. ഇനിമുതൽ യുടിഎസ് ആപ്പ് വഴി ആർക്കും എവിടെനിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാർക്ക് എന്തുകൊണ്ടും ഉപകാരപ്രദമാകുന്ന തീരുമാനമാണ് റെയിൽവേ കൈക്കൊണ്ടിരിക്കുന്നത്.
പലപ്പോഴും നീണ്ട വരിയും സമയക്കുറവും മൂലമാണ് യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ട് വരുന്നത്. ആപ്പിൽ ഇത്തരത്തിലുള്ള സംവിധാനം ലഭ്യമാകുന്നതോടെ കൂടി പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും. ടിക്കറ്റ് കൗണ്ടറിനു മുന്നിൽ നീണ്ട ക്യൂവും ഇനി ഒഴിവാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."