HOME
DETAILS

മുസ്‌ലിങ്ങള്‍ ഭൂരിപക്ഷമായ ബൂത്തുകളില്‍ പ്രശ്‌നമുണ്ടാക്കണം; പൊലിസിനെ കൈക്കൂലി നല്‍കി ഒതുക്കണം; വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിടിയില്‍

  
May 02, 2024 | 4:19 PM

BJP leader caught on tape telling party workers to create ruckus on Muslim dominated booths bribe cops

മുസ്‌ലിങ്ങള്‍ ഭൂരിപക്ഷമായ പ്രദേശങ്ങളിലെ ബൂത്തുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കണമെന്നും, വിഷയത്തില്‍ പൊലിസിന്റെ ഇടപെടല്‍ ഒഴിവാക്കാന്‍ കൈക്കൂലി നല്‍കണമെന്നും ആഹ്വാനം ചെയ്ത ബിജെപി നേതാവ് പിടിയില്‍.ഉത്തര്‍ പ്രദേശിലെ സംഭാല്‍ ലോക്‌സഭാ മണ്ഡലത്തിലാണ് സംഭവം. ബി.ജെ.പി സെക്രട്ടറി ഭുവനേഷ് വര്‍ഷ്‌നേയയുടെ സന്ദേശമാണ് വിവാദമായത്.മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശമാണ് സംഭാല്‍. ബൂത്തിന് പുറത്ത് ധാരാളം സ്ത്രീകളെ കണ്ടാല്‍ പ്രശ്‌നമുണ്ടാക്കണമെന്നും അപ്പോള്‍ അവര്‍ വോട്ട് ചെയ്യാതെ മടങ്ങുമെന്നുമാണ് നേതാവിന്റെ സന്ദേശം.

പൊലീസ് വിഷയത്തില്‍ ഇടപെടാതിരിക്കാന്‍ അവര്‍ക്ക് കൈക്കൂലി നല്‍കണമെന്ന് പറയുന്നതും സന്ദേശത്തില്‍ കേള്‍ക്കാം. ബെഹ്ജോയ് പട്ടണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിനിടെയാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്.അതേസമയം, ഈ വിഡിയോ പഴയതാണെന്നും ഇപ്പോള്‍ വൈറലാവുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. ഭുവനേഷ് വര്‍ഷ്‌നേയയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷയം അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മെയ് ഏഴിനാണ് ഇവിടെ തെരഞ്ഞെടുപ്പ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  3 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago