തീര്‍ഥാടകരില്‍ പകുതിയിലധികം പേരും മക്കയിലെത്തി
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ച പകുതിയലധികം തീര്‍ഥാടകരും മക്കയിലെത്തി. ഈ വര്‍ഷം അനുമതി ലഭിച്ച 10283 തീര്‍ഥാടകരില്‍ 6605 പേരും ഇതിനകം യാത്രയായിട്ടുണ്ട്. രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള അഞ്ച് കുട്ടികളും ഇതില്‍ ഉള്‍പ്പെടും .4283 തീര്‍ഥാടകര്‍ മാത്രമാണ് ഇനി യാത്രയാകാനുള്ളത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കും, വൈകീട്ട് 5.30 നുമുള്ള വിമാനവുമാണ് തീര്‍ഥാടകരുമായി പുറപ്പെട്ടത്. 428 പുരുഷന്മാരും 472 സ്ത്രീകളും രണ്ടു കുട്ടികളും അടക്കം 902 പേരാണ് ഇന്നലെ യാത്രയായത്. ഇന്ന് രണ്ട് വിമാനങ്ങളിലായി 900 പേര് കൂടി മക്കയിലേക്ക് പുറപ്പെടും.
അങ്കമാലിയിലെ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കിയതുമൂലം ഇന്നലെ എത്തിയ തീര്‍ഥാടകരുടെ യാത്ര ബുദ്ധിമുട്ടിലായി. ട്രെയിനില്‍ ബുക്ക് ചെയ്തിരുന്നവര്‍ പിന്നീട് പ്രത്യേക വാഹനങ്ങളിലാണ് എത്തിയത്. ഇന്നലെ തീര്‍ഥാടകര്‍ പൂര്‍ണായി എത്തി രജിസ്ട്രഷന് നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഏഴ് മണി കഴിഞ്ഞിരുന്നു.
യാത്രാബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് ഹജ്ജ് കമ്മിറ്റി ഓഫീസ് രജിസ്ട്രേഷന് സമയം നീട്ടി നല്‍കുകയായിരുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഇന്നലെ ക്യാംപ് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."