ഐപിഎൽ: തോറ്റാൽ പ്ലേഓഫ് കാണാതെ പുറത്ത്, ആർസിബിക്ക് ഇന്ന് നിർണായക മത്സരം
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിലെ ഹോം ഗ്രൗണ്ടായ ചിന്നസാമി സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം. ഇതുവരെ കളിച്ച പത്ത് മത്സരങ്ങളിൽ നാലെണ്ണമാണ് ഗുജറാത്തിനു ജയിക്കാൻ കഴിഞ്ഞത്. അത്രയേറെ മത്സരങ്ങളിൽ നിന്ന് തന്നെ മൂന്ന് ജയം സ്വന്തമാക്കിയ ബാംഗ്ലൂർ പട്ടികയിൽ താഴെ തട്ടിലാണ്. ഇന്നത്തെ മത്സരം പരാജയപ്പെട്ടാൽ പ്ലേഓഫ് കാണാതെ ബാംഗ്ലൂർ പുറത്താവും. അതുകൊണ്ടുതന്നെ നിർണായക മാച്ചിനാണ് ബാംഗ്ലൂർ ചിന്നസ്വാമിയിൽ ഇറങ്ങുന്നത്. ബാറ്റ്സ്മാൻമാരുടെ മിന്നും ഫോമിലാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ. ഓറഞ്ച് ക്യാപ്പ് പട്ടികയിൽ മുന്നിലാണ് വിരാട് കോലി. ഒപ്പം കാർത്തിക്കും ഡുപ്ലസിയും ചേരുമ്പോൾ ടീം കരുത്തരാവും. മറുവശത്ത് ടൂർണ്ണമെന്റിൽ നിലനിൽക്കണമെങ്കിൽ ജിടിക്കും വിജയം ആവശ്യമാണ്.
ഗുജറാത്ത് ടീം:
ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ),മാത്യു വേഡ്,വൃദ്ധിമാൻ സാഹ,കെയ്ൻ വില്യംസൺ,ഡേവിഡ് മില്ലർ,അഭിനവ് മനോഹർ,സായ് സുദർശൻ,ദർശൻ നൽകണ്ടെ,വിജയ് ശങ്കർ,ജയന്ത് യാദവ്,രാഹുൽ തെവാട്ടിയ,മുഹമ്മദ് ഷമി,നൂർ അഹമ്മദ്,ആർ സായ് കിഷോർ,റാഷിദ് ഖാൻ,ജോഷ് ലിറ്റിൽ,മോഹിത് ശർമ്മ,അസ്മത്തുള്ള ഒമർസായി,ഉമേഷ് യാദവ്,മാനവ് സുതാർ,ഷാറൂഖ് ഖാൻ,സുശാന്ത് മിശ്ര,കാർത്തിക് ത്യാഗി,സ്പെൻസർ ജോൺസൺ,റോബിൻ മിൻസ്
ബാംഗ്ലൂർ ടീം:
ഫാഫ് ഡു പ്ലെസിസ്(ക്യാപ്റ്റൻ),ഗ്ലെൻ മാക്സ്വെൽ,വിരാട് കോലി,രജത് പാട്ടിദാർ,അനൂജ് റാവത്ത്,ദിനേശ് കാർത്തിക്,സുയാഷ് പ്രഭുദേശായി,വിൽ ജാക്സ്,മഹിപാൽ ലോംറോർ,കരൺ ശർമ്മ,മനോജ് ഭണ്ഡാഗെ,മായങ്ക് ദാഗർ,വൈശാഖ് വിജയകുമാർ,ആകാശ് ദീപ്,മുഹമ്മദ് സിറാജ്,റീസ് ടോപ്ലി,ഹിമാൻഷു ശർമ്മ,രാജൻ കുമാർ,കാമറൂൺ ഗ്രീൻ,അൽസാരി ജോസഫ്,യാഷ് ദയാൽ, ടോം കുറാൻ,ലോക്കി ഫെർഗൂസൺ,സ്വപ്നിൽ സിംഗ്,സൗരവ് ചൗഹാൻ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."