HOME
DETAILS

ഫലസ്തീനു വേണ്ടി ജപ്പാനും തെരുവിലിറങ്ങുന്നു, ടോക്കിയോവില്‍ വിദ്യാര്‍ഥി പ്രക്ഷോഭം 

  
Web Desk
May 05 2024 | 07:05 AM

Pro-Palestine student protests spread to Japan

ടോക്കിയോ: ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ ഗസ്സയ്ക്ക് ഐക്യദാര്‍ഢ്യവുമായി യു.എസ് കാംപസുകളില്‍ ആഴ്ചകളായി തുടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ അലയൊലികള്‍ ജപ്പാനിലേക്കും വ്യാപിക്കുന്നു. തലസ്ഥാനമായ ടോക്കിയോയിലെ വസേദ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു. 'സ്വതന്ത്ര ഫലസ്തീന്‍' മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇസ്‌റാഈലിനെ വിമര്‍ശിക്കുന്ന ബാനറുകളും പ്ലക്കാര്‍ഡുകളും സമരക്കാര്‍ ഉയര്‍ത്തി.

യു.എസിനു പുറമെ ആസ്‌ത്രേലിയയിലെ വിവിധ കാംപസുകളിലും സമരം കരുത്താര്‍ജിക്കുകയാണ്. ഇവിടെ ഏറ്റവും പുരാതനമായ സിഡ്‌നി യൂനിവേഴ്‌സിറ്റിയില്‍ വെള്ളിയാഴ്ച ഫലസ്തീന്‍ അനുകൂല പ്രക്ഷോഭക്കാരും ഇസ്‌റാഈല്‍ അനുകൂലികളും ഏറ്റുമുട്ടി. സുരക്ഷാസേനയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇരുകൂട്ടരും പിന്‍വാങ്ങിയത്. അതിനിടെ കാംപസില്‍ രണ്ടു വിഭാഗങ്ങള്‍ക്കും പ്രതിഷേധിക്കാനുള്ള ഇടമുണ്ടെന്ന് വൈസ് ചാന്‍സലര്‍ മാര്‍ക്ക് സ്‌കോട്ട് പറഞ്ഞു. സംഭാഷണത്തിലൂടെയും ആശയ വിനിമയത്തിലൂടെയുമാണ് ആശയങ്ങള്‍ ഏറ്റുമുട്ടേണ്ടതെന്നും വിദ്യാര്‍ഥികള്‍ ആക്രമണത്തിന്റെ വഴി തിരഞ്ഞെടുക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളിലെ കാംപസുകളിലെല്ലാം രണ്ടാഴ്ചയായി പ്രതിഷേധം തുടരുകയാണ്. ഇസ്‌റാഈലുമായുള്ള എല്ലാ അക്കാദമിക് ധാരണകളും റദ്ദാക്കണമെന്നും ആയുധ നിര്‍മാണ കമ്പനികളുമായുള്ള ഗവേഷണ സഹകരണം അവസാനിപ്പിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. യു.എസിലേതിനു വിരുദ്ധമായി ആസ്‌ത്രേലിയയില്‍ പ്രതിഷേധത്തിന്റെ പേരില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. യു.എസില്‍ ഉദ്ദേശം 2,000ത്തോളം ഫലസ്തീന്‍ അനുകൂലികളെയാണ് പൊലിസ് പിടികൂടിയിട്ടുള്ളത്.

അതിര്‍ത്തികള്‍ ഭേദിച്ച സമരം കാനഡയിലെയും ഫ്രാന്‍സിലെയും കാംപസുകളിലും സജീവമാണ്. യു.എസില്‍ വിവിധ യൂനിവേഴ്‌സിറ്റികളില്‍ ഈ മാസം ബിരുദദാന ചടങ്ങളുകള്‍ നടക്കാനിരിക്കുകയാണ്. വിദ്യാര്‍ഥി പ്രക്ഷോഭത്തിന് തുടക്കം കുറിച്ച ന്യൂയോര്‍ക്കിലെ കൊളംബിയ യൂനിവേഴ്‌സിറ്റിയിലും ചടങ്ങുകള്‍ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രതിഷേധം ഭയന്ന് അധികൃതര്‍ പൊലിസിനോട് കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ്. തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയിലും 45 സ്റ്റേറ്റുകളിലുമായി 140 കാംപസുകളിലാണ് പ്രക്ഷോഭം അരങ്ങേറിയത്. അതേസമയം ബിരുദദാന ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ വിവിധ യൂനിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥി കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  4 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  4 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  4 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  4 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  4 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  4 days ago