ടെക്കികൾക്ക് ഹൈ സാലറിയിൽ മികച്ച ജോലി സാധ്യതയുള്ള 5 വിദേശരാജ്യങ്ങൾ ഇവയാണ്
ടെക്കി പ്രൊഫഷണൽസിന് ഉയർന്ന സാലറി പാക്കേജിൽ ജോലി നേടാവുന്ന മികച്ച 5 വിദേശരാജ്യങ്ങളെ അറിയാം.
1.നെതർലാൻഡ്
ഈയടുത്ത് പുറത്തുവന്ന ഇന്റർനാഷണൽ സർവ്വേ പ്രകാരം ടെക്കികൾക്ക് മികച്ച വർക്കിംഗ് ചുറ്റുപാടുകൾ ഒരുക്കുന്നതിൽ മുൻപന്തിയിലുള്ളത് നെതർലാൻഡ് ആണ്. മികച്ച ഒട്ടേറെ ഇന്നവേഷൻ ഹബ്ബുകൾ രാജ്യത്തുണ്ട്. ആധുനികകാലത്തെ ജനപ്രിയ കമ്പനികളായ ഗൂഗിൾ, ഐബിഎം, കാനൻ തുടങ്ങിയ കമ്പനികൾക്ക് നെതർലാൻഡിൽ പ്രവർത്തനമുണ്ട്.
അവിടെ വമ്പിച്ച തൊഴിലവസരങ്ങളും ടെക്കി പ്രൊഫഷണൽസിനെ കാത്തിരിക്കുന്നു.
2.കാനഡ
ബ്ലാക്ക്ബറി, ആമസോൺ, നോക്കിയ
തുടങ്ങിയ പ്രശസ്തമായ കമ്പനികൾ കാനഡയിൽ ഉദ്യോഗാർത്ഥികളെ തേടാറുണ്ട്. ടൊറെന്റോ, മോൺട്രിയൽ ടൗൺഷിപ്പുകളിൽ കൂടുതൽ ടെക്കി പ്രൊഫഷനുകൾ ജോലി ചെയ്യുന്നുണ്ട്. മികച്ച സാലറി പാക്കേജാണ് കാനഡയെ ഒരു 'അട്രാക്ടീവ് കൺട്രി' യാക്കുന്നത്.
3.സ്വീഡൻ
പുതിയ കാലത്ത് സ്വീഡനിൽ ജോലി നോക്കുന്നതിൽ കൂടുതൽപേരും ഇന്ത്യയിൽ നിന്നുള്ള ഐടി പ്രൊഫഷണൽസാണ്. നിലവിൽ യൂറോപ്പിലെ ഏറ്റവും വലിയ ഐടി ആസ്ഥാനങ്ങളിലൊന്നാണ് സ്വീഡൻ.
4.യു.കെ
യുകെയിലെ മാഞ്ചസ്റ്റർ,ബ്രിസ്റ്റൽ നഗരങ്ങൾ ഇന്ന് വലിയൊരു ഐടി ഹബ്ബായി മാറിയിട്ടുണ്ട്. ലോകത്തെ മികച്ച കമ്പനികളാണ് യുകെയിൽ ഓഫീസുകൾ തുറന്നത്.
5.സ്വിറ്റ്സർലൻഡ്
സ്വിറ്റ്സർലൻഡിന്റെ തലസ്ഥാന നഗരം ബേൺ ഇന്ന് ഐടി പ്രൊഫഷണലുകളുടെ മികച്ചൊരു ചോയിസ് ആണ്. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഉയർന്ന സാലറിയും ഇവരെ രാജ്യത്തേക്ക് ആകർഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."