HOME
DETAILS

മുസ്‌ലിം സമുദായം നിലകൊണ്ടത് ഭീകരതക്കും വര്‍ഗീയതക്കുമെതിരെ: ചെന്നിത്തല

  
backup
August 29 2016 | 19:08 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b4%be%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d

 

തിരുവനന്തപുരം: ഭീകരതയ്ക്കും വര്‍ഗീയതയ്ക്കുമെതിരേ മാത്രമേ മുസ്‌ലിം സമുദായം നിന്നിട്ടുള്ളൂവെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഭീകരതയ്ക്കും വര്‍ഗീയതയ്ക്കുമെതിരേ തിരുവനന്തപുരം മുസ്‌ലിം അസോസിയേഷന്‍ ഹാളില്‍ മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറുന്നൂറ് വര്‍ഷത്തോളം മുഗള്‍സാമ്രാജ്യം ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യയെ ഒരു മുസ്‌ലിം രാജ്യമാക്കാന്‍ അവര്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സമുദായ സൗഹാര്‍ദത്തെ പിച്ചിച്ചീന്താന്‍ ആരെയും അനുവദിച്ചുകൂടെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കത്തോലിക്കാ ബാവ മുഖ്യപ്രഭാഷണം നടത്തി.
അബ്ദുല്‍ റഹ്മാന്‍ പ്രാര്‍ഥന നടത്തി.എം.എം ഹസ്സന്‍ അധ്യക്ഷനായി. മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍,കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി,സഈദ് മുസ്‌ലിയാര്‍, ഷേഖ് മുഹമ്മദ് കാരക്കുന്ന്, ഗുരുരത്‌നം ജ്ഞാനതപസ്വി, ഷുഹൈബ് മൗലവി, ഷെഹീര്‍ മൗലവി, നസീര്‍ഖാന്‍ ഫൈസി, പാച്ചല്ലൂര്‍ അബ്ദുല്‍സലീം മൗലവി,ഇ.എം.നജീബ് , ഡോ. നിസാറുദ്ദീന്‍, നാസര്‍ കടയറ, കരമന മാഹീന്‍, തോന്നയ്ക്കല്‍ ജമാല്‍, അഡ്വ. സിയാവുദ്ദീന്‍, പി.എം അഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
അസോസിയേഷന്‍ സെക്രട്ടറി പരീതുബാവ നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago