നൊസ്റ്റാള്‍ജിക് മൊബൈല്‍ ഫോണ്‍ നോക്കിയ 3210 തിരിച്ചുവരുന്നു
90s കിഡ്‌സിന്റെ പ്രിയപ്പെട്ട മൊബൈല്‍ ഫോണ്‍ നോക്കിയ 3210 തിരിച്ചുവരുന്നു. നോക്കിയ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡിന്റെ ഉടമകളായ എച്ച് എംഡി ഗ്ലോബല്‍ നോക്കിയ 3210 യുടെ ആധുനിക പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 3210 പുറത്തിറങ്ങി 25 വര്‍ഷം തികയുന്ന വേളയിലാണ് പുതിയ നോക്കിയ 3210അവതരിപ്പിക്കാനൊരുങ്ങുന്നത്. അടുത്തിടെ അവതരിപ്പിച്ച നോക്കിയ 6310 സ്മാര്‍ട്‌ഫോണിനോട് സാമ്യമുള്ളതാണ് പുതിയ നോക്കിയ 3210 യുടെ രൂപം.
ഇപ്പോള്‍, 25 വര്‍ഷത്തിന് ശേഷം, 4G കണക്റ്റിവിറ്റി, ബ്ലൂടൂത്ത് പിന്തുണ, എല്‍ഇഡി ഫ്‌ലാഷ് ഘടിപ്പിച്ച പിന്‍ ക്യാമറ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ നോക്കിയ 3210 അതിന്റെ ഐക്കണിക് ഫ്രണ്ട് ഡിസൈന്‍ നിലനിര്‍ത്താന്‍ ഒരുങ്ങുന്നു.
നോക്കിയ 3210 യ്‌ക്കൊപ്പം, നോക്കിയ 215 4G, നോക്കിയ 225 4G, നോക്കിയ 235 4G എന്നിവയും 2.4 ഇഞ്ച് ഐപിഎസ് സ്‌ക്രീനുകള്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."