HOME
DETAILS

സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത;  ആറായിരം രൂപയ്ക്ക് കോഴിക്കോട് നിന്ന് മലേഷ്യയ്ക്കു പറക്കാം - വിസ വേണ്ട,  വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ

  
Web Desk
May 07, 2024 | 3:49 AM

You can fly to Malaysia from Kozhikode

കോഴിക്കോട്:  വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത. കോഴിക്കോട് നിന്ന് ആറായിരം രൂപയ്ക്ക് മലേഷ്യക്ക് പറക്കാമെന്ന് എയര്‍ ഏഷ്യ. ഈ മാസം മുതല്‍ യാത്രക്കാര്‍ക്ക് ഈ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാനാകുമെന്ന് അറിയിച്ച് എയര്‍ഏഷ്യ. നിലവില്‍ വിസ കൂടാതെ തന്നെ മലേഷ്യയിലേക്ക് വിനോദ സഞ്ചാരം അനുവദിക്കുന്ന സാഹചര്യത്തില്‍ ഈ വിമാന സര്‍വീസ് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക തന്നെ ചെയ്യും.

മലേഷ്യന്‍ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യയാണ് ആഴ്ചയില്‍ മൂന്നു പ്രാവശ്യം വീതം സര്‍വീസ് നടത്തുക. കോഴിക്കോട് -ക്വലാലംപുര്‍ റൂട്ടിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നല്‍കുന്നത്. ഇതിന് പിന്നാലെ കോഴിക്കോട് -തായ്‌ലന്‍ഡ് സര്‍വീസും പരിഗണനയിലുണ്ടെന്ന് എയര്‍ ഏഷ്യ വ്യക്തമാക്കി. സര്‍വീസിനാവശ്യമായ ടൈം സ്ലോട്ടുകള്‍ കഴിഞ്ഞദിവസം എയര്‍ ഏഷ്യയ്ക്ക് അനുവദിച്ച് കിട്ടി.

 ഇതുപ്രകാരം 6000 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കുമെന്ന് കമ്പനിവൃത്തങ്ങള്‍ പറഞ്ഞു. ഇതിനു പുറമെ ഏജന്‍സി കമ്മീഷനുകള്‍ ഉണ്ടാകും. 180 പേര്‍ക്ക് യാത്രചെയ്യാവുന്ന എ 320 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. കോയമ്പത്തൂര്‍, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കും എളുപ്പത്തില്‍ മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്നാം, ചൈന, ജപ്പാന്‍, ബാലി, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇനി യാത്രചെയ്യാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago