തലയറുക്കപ്പെട്ട ശരീരങ്ങള്‍..അല്‍ശിഫ ആശുപത്രിയില്‍ വീണ്ടും കൂട്ടക്കുഴിമാടം; കണ്ടെടുത്തത് 49 മൃതദേഹങ്ങള്‍
ഗസ്സ: ഗസ്സയിലെ അല്‍ ശിഫ ആശുപത്രിയില്‍ വീണ്ടും കൂട്ടകുഴിമാടം കണ്ടെത്തി. ആശുപത്രി കോമ്പൗണ്ടില്‍ കണ്ടെത്തുന്ന മൂന്നാമത്തെ കൂട്ടക്കുഴിമാടമാണിത്. 49 മൃതദേഹമാണ് ഇവിടെയുണ്ടായിരുന്നത്. തലയറുത്ത് മാറ്റിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒക്ടോബര്‍ ഏഴിന് ശേഷം ഗസയില്‍ കണ്ടെത്തുന്ന ഏഴാമത്തെ കൂട്ടക്കുഴിമാടമാണിത്.
ഫലസ്തീനികളോടുള്ള ഇസ്‌റാഈല്‍ സൈന്യത്തിന്റെ കണ്ണില്ലാ ക്രൂരതയുടെ കൂടുതല്‍ തെളിവാണ് പുതിയ കൂട്ടക്കുഴിമാടമെന്ന് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.വംശീയമായി ഉന്മൂലനം ചെയ്യുക എന്ന അജണ്ടയുടെ ഭാഗമാണ് സൈന്യം ഫലസ്തീന്‍ ജനതയോട് കാണിക്കുന്ന ക്രൂരതയെന്നും ഹമാസ് ചൂണ്ടിക്കാട്ടി.
ആശുപത്രിയിലേക്ക് ഇരച്ചുകയിയ സൈന്യം ചികിത്സയിലുണ്ടായിരുന്നവരെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍.ആശുപത്രിജീവനക്കാര്‍, രോഗികള്‍, കുടിയിറക്കപ്പെട്ടവര്‍, സാധാരണക്കാര്‍, കുട്ടികള്‍ എന്നിവരാണ് കൊലപ്പെട്ടവരിലേറെയും.ഗസ്സയിലെ ആശുപത്രികളില്‍ കണ്ടെത്തിയ ഏഴ് കൂട്ടക്കുഴിമാടത്തില്‍ നിന്ന് ഇതുവരെ 520 മൃതദേഹങ്ങളെങ്കിലും പുറത്തെടുത്തിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അല്‍ശിഫയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതായും നൂറുകണക്കിന് ആളുകളെ കാണാതായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂട്ടക്കൊല ചെയ്ത് ഇസ്‌റാഈല്‍ സൈന്യം കുഴിച്ചിടുകയായിരുന്നുവെന്നാണ് ഗസ്സയിലെ ജനങ്ങള്‍ പറയുന്നത്. കൂട്ടക്കുഴിമാടം ഉണ്ടാക്കി ആളുകളെ കൊന്ന്കുഴിച്ചുമൂടുന്നത് നേരില്‍ കണ്ടതായ ആശുപത്രി ജീവനക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34,904 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."