കോഴിക്കോട് നീലിറ്റില്‍ എ.ഐ കോഴ്‌സില്‍ ഓണ്‍ലൈന്‍ പിജി; ജൂണ്‍ അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (നീലിറ്റ്)യില്‍ ഓണ്‍ലൈന്‍ പിജി പ്രോഗ്രാം. ഡാറ്റ അനലറ്റിക്‌സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സിലാണ് പ്രവേശനം. ജൂണ്‍ ആറിന് ക്ലാസുകള്‍ തുടങ്ങും. ജൂണ്‍ അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം.
24 ആഴ്ച്ചയാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ദിവസം അഞ്ച് മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസ് നടക്കും. ഉച്ചക്ക് രണ്ടര മണിക്ക് ക്ലാസുകള്‍ ആരംഭിക്കും. ലൈവ് റെക്കോര്‍ഡ് സെഷനുകള്‍, അസൈന്‍മെന്റുകള്‍ മുതലായവ പാഠ്യപദ്ധതിയുടെ ഭാഗമാണ്.
കോഴ്‌സുകള്‍
ലിനക്‌സ്, ഒ.എസ്, പൈതണ്‍ പ്രോഗ്രാമിങ്, സ്റ്റാറ്റിസ്റ്റിക്കല്‍/ മാത്തമാറ്റിക്കല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഡാറ്റ സയന്‍സ്, ബിഗ് ഡാറ്റ, ഡാറ്റ അനലറ്റിക്‌സ്, മെഷീന്‍ ലേണിങ്, ഡീപ് ലേണിങ്, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിങ് ആന്‍ഡ് റീ എന്‍ഫോഴ്‌സ്‌മെന്റ് ലേണിങ്, പ്രോജക്ട് വര്‍ക്ക് അടക്കമുള്ള വിഷയങ്ങള്‍ പഠിപ്പിക്കും. മൊത്തം കോഴ്‌സ് ഫീസ് നികുതി ഉള്‍പ്പെടെ 29,500 രൂപയാണ്.
യോഗ്യത
ബി.ഇ/ ബി.ടെക്/ ബി.എസ്.സി (ഐ.ടി)/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ്/ ഫിസിക്‌സ്/ കെമിസ്ട്രി (മാത്തമാറ്റിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ്)/ ബി.സി.എ/ ത്രിവത്സര എഞ്ചിനീയറിങ് ഡിപ്ലോമ.
OR
ഏതെങ്കിലും ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പിജി ഡിപ്ലോമയും കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ നല്ല പരിജ്ഞാനവുമുണ്ടായിരിക്കണം.
രജിസ്‌ട്രേഷനും, നിര്‍ദേശങ്ങള്‍ക്കും https://nielit.gov.in/calicut
അന്വേഷണങ്ങള്‍ക്ക്: 0495 2287266, 9447305951.
ഇ-മെയില്‍: [email protected].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."