ഇരുട്ടടിക്കു പരിഹാരമായി; സബ്സ്റ്റേഷന് ഇന്ന് നാടിന് സമര്‍പ്പിക്കും
കാഞ്ഞങ്ങാട്: നഗരത്തിലും പരിസരപ്രദേശങ്ങളിലും അടിക്കടി ഉണ്ടാകുന്ന ഇരുട്ടടിക്കു പരിഹാരമായി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കാഞ്ഞങ്ങാട് അനുവദിച്ച 33 കെ.വി സബ് സ്റ്റേഷന് ഇന്ന് രാവിലെ 11ന് വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന് നാടിന് സമര്‍പ്പിക്കും.
ഇതോടെ കഴിഞ്ഞ പത്തു വര്‍ഷത്തോളമായി നഗരത്തിലും തീരദേശ മേഖലയിലുമുള്‍പ്പെടെ ഇരുട്ടടി കാരണം ദുരിതമനുഭവിച്ചിരുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകും.
നിലവില്‍ മാവുങ്കാല്‍ സബ് സ്റ്റേഷനില്‍ നിന്നാണ് നഗരത്തിലേക്ക് വൈദ്യുതി വിതരണം നടത്തിയിരുന്നത്. പ്രസരണ ലൈനുകളുടെ കാലപ്പഴക്കം കാരണം വൈദ്യുതി വിതരണം പാടെ തകരാറിലായിരുന്നു.
ഇതേതുടര്‍ന്ന് മാവുങ്കാലില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് തടസ്സമില്ലാത്ത വൈദ്യുതി എത്തിക്കുന്നതിന് വേണ്ടി കേബിളുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും കേബിളിന്റെ തകരാറ് കാരണം ഇതില്‍ കൂടി വൈദ്യുതി വിതരണം നടത്താന്‍ പറ്റാത്ത സാഹചര്യവും ഉണ്ടായി.
ഇതേ തുടര്‍ന്നാണ് രണ്ടു വര്‍ഷം മുന്‍പ് യു.ഡി.എഫ് സര്‍ക്കാര്‍ കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ സമീപത്തായി 33 കെ.വി സബ്സ്റ്റേഷന് സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിച്ചത്.
സബ്സ്റ്റേഷന് ജോലികള്‍ പൂര്‍ത്തിയായതോടെ ഇക്കഴിഞ്ഞ ജനുവരിയില്‍ ഇത് കമ്മീഷന് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഇത് സംബന്ധിച്ച് ഓണത്തിനും,ബക്രീദിനും നഗരത്തില്‍ ഇരുട്ടടിയെന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെയാണ് അധികൃതര്‍ സബ്സ്റ്റേഷന് നാടിന് സമര്‍പ്പിക്കാനുള്ള തീരുമാനം അടിയന്തിരമായി കൈകൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."