യാത്രക്കാരെ വീണ്ടും വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്
മസ്കത്ത്:യാത്രക്കാരെ വലച്ച് വീണ്ടും നേരം വൈകിപ്പറക്കൽ ആവർത്തിച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്. മസ്കത്തിൽനിന്നും വ്യാഴാഴ്ച രാവിലെ 7.35ന് കണ്ണൂരിലേക്ക് പോകേണ്ട ഐ.എക്സ് 711 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ആറുമണിക്കൂ ർ വൈകിയാണ് പുറപ്പെട്ടത്. തിരുവനന്തപുരത്തേക്കുള്ള വിമാനവും രണ്ട് മണിക്കൂർ വൈകി.
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണം വിമാനങ്ങൾ റദ്ദാക്കുകയും പലരുടെയും യാത്ര മുടങ്ങുകയും ജോലി നഷ്ടപ്പെടുകയുമൊക്കെ കഴിഞ്ഞ ശേഷം യാത്ര സർവിസുകൾ സാധാരണ നിലയിലേക്ക് വന്നുവെന്ന് കരുതിയിരിക്കവേയാണ് വീണ്ടും എക്‌സ്പ്രസിൻ്റെ വൈകിപ്പറക്കൽ. നാട്ടിൽനിന്നും എത്തേണ്ട വിമാനം താമസിച്ചതിനാലാണ് മസ്‌കത്തിൽനിന്നും പോകേണ്ട വിമാനം വൈകാനിടയായത് എന്നാണ് പറയപ്പെടുന്നത്.
ഇടക്കിടെ ഷെഡ്യൂളുകൾ വൈകുന്നത് എക്സ്‌പ്രസിനോടുള്ള അവശേഷിക്കുന്ന വിശ്വാസം പോലും ഇല്ലാ താക്കുകയാണ് ചെയ്യുന്നത്. ബുധനാഴ്‌ച കോഴിക്കോട്-മസ്കത്ത് സർവിസും തിരിച്ചുള്ള വിമാനവും റദ്ദാ ക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."