ദുബൈയിലെ പ്രഭാതത്തില്‍ ഇനി മുതല്‍ സുപ്രഭാതം; 'ഗള്‍ഫ് സുപ്രഭാതം' എഡിഷന്‍ ഉദ്ഘാടനം ഇന്ന്
ദുബൈ: പ്രവാസ ലോകത്തിന് നേരിന്റെ വാര്‍ത്തകളുമായി 'സുപ്രഭാത'ത്തിന്റെ എട്ടാമത് എഡിഷന്‍ 'ഗള്‍ഫ് സുപ്രഭാതം' ദുബൈയില്‍ ഇന്ന് പ്രകാശനം ചെയ്യും. അബൂ ഹയ്ല്‍ ദുബൈ വിമന്‍സ് അസോസിയേഷന്‍ അല്‍ സാഹിയ ഹാളില്‍ വൈകീട്ട് ഏഴിന് നടക്കുന്ന പ്രൗഢ ചടങ്ങില്‍ ഗള്‍ഫ് സുപ്രഭാതം വായനാ സമൂഹത്തിന് സമര്‍പ്പിക്കും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ പത്മശ്രീ ഡോ. എം.എ യൂസഫലി, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, ദുബൈ ഗവണ്‍മെന്റ് മീഡിയ ഓഫിസ് പ്രിന്റിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സി.ഇ.ഒ ഫൈസല്‍ അബ്ദുല്ല, കേരള പൊതുമരാമത്ത്ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ. മുരളീധരന്‍ എം.പി, സമസ്ത മുശാവറ അംഗം അബ്ദുസ്സലാം ബാഖവി, ഗള്‍ഫ് സുപ്രഭാതം ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ സഫാരി തുടങ്ങിയവര്‍ പങ്കെടുക്കും. പ്രകാശന ചടങ്ങിന് മുന്നോടിയായി വൈകീട്ട് അഞ്ചിനു മീഡിയ സെമിനാര്‍ നടക്കും.
വാര്‍ത്താ മാധ്യമലോകത്ത് പുതുചരിത്രങ്ങള്‍ തീര്‍ത്ത സുപ്രഭാതം ഒരു ദശകത്തിനിടെ കേരളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന പത്രങ്ങളുടെ മുന്‍നിരയിലാണിന്ന് നിലകൊള്ളുന്നത്. പ്രവാസ സമൂഹത്തിന്റെ ദീര്‍ഘനാളത്തെ സ്വപ്‌ന സാക്ഷാത്കാരമായാണ് ഗള്‍ഫ് സുപ്രഭാതത്തിന്റെ കടന്നുവരവ്.
Inauguration of the Gulf edition of the Suprabhaatham daily today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."