ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഗാംഗുലി
2026 ടി-20 ലോകകപ്പിലെ ഇന്ത്യൻ ടീമിലെ നിർണായക താരം ആരായിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. സ്പിന്നർ വരുൺ ചക്രവർത്തിയെകുറിച്ചാണ് ഗാംഗലി സംസാരിച്ചത്. വരുൺ ചക്രവർത്തി മികച്ച ഫോമിൽ കളിച്ചാൽ ഇന്ത്യ ലോകകപ്പിൽ മികച്ച മുന്നേറ്റം നടത്തുമെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്.
''അതെ ഹോം ലോകകപ്പാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ഇതിലും വലുതായി മറ്റൊന്നുമില്ല. ഇന്ത്യ എപ്പോഴും എന്റെ പ്രിയപ്പെട്ട ടീമാണ്. ഇന്ത്യക്ക് ശക്തമായ ആക്രമണമുണ്ട്. ചക്രവർത്തി മികച്ച നിലയിൽ ആണെങ്കിൽ അത് ഇന്ത്യക്ക് ഗുണം ചെയ്യും'' സൗരവ് ഗാംഗുലി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2025 കലണ്ടർ ഇയറിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയ താരമാണ് വരുൺ ചക്രവർത്തി. 24 മത്സരങ്ങളിൽ നിന്ന് 14.45 ശരാശരിയിൽ 46 വിക്കറ്റുകൾ ആണ് ഈ മിസ്റ്ററി സ്‌പിന്നർ വീഴ്ത്തി. കഴിഞ്ഞ കലണ്ടർ ഇയറിൽ ടി-20യിൽ 20 മത്സരങ്ങളിൽ നിന്നും 36 വിക്കറ്റുകൾ ആണ് താരം നേടിയത്. ഇംഗ്ലണ്ടിനെതിരായ 5-24 എന്ന പ്രകടനവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ വിക്കറ്റ് വേട്ടയും ഏറെ ശ്രദ്ധേയമായി. ഏകദിനത്തിൽ 10 വിക്കറ്റുകൾ ആണ് വരുൺ 2025ൽ നേടിയത്. ന്യൂസിലൻഡിനെതിരെ ചാമ്പ്യൻസ് ട്രോഫിയിൽ നേടിയ 5-42 ആണ് ഇതിൽ പ്രധാനം.
ലോകകപ്പ് സ്‌ക്വാഡിൽ സ്പിൻ ഓൾ റൗണ്ടർമാരായ അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവരും ചൈനമാൻ സ്പിന്നർ കുൽദീപ് യാദവും ഇടം നേടിയിട്ടുണ്ട്. ഈ കരുത്തുറ്റ സ്പിൻ ബൗളിംഗ് നിരയിലേക്ക് വരുൺ ചക്രവർത്തി കൂടിയെത്തുമ്പോൾ ഇന്ത്യ കൂടുതൽ കരുത്തുറ്റതായി മാറുമെന്ന് ഉറപ്പാണ്.
2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.
Former Indian captain Sourav Ganguly has revealed who will be the key player in the Indian team for the 2026 T20 World Cup. Ganguly was talking about spinner Varun Chakravarthy. Ganguly opined that if Varun Chakravarthy plays in good form, India will make a good progress in the World Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."