HOME
DETAILS
MAL
മലപ്പുറത്ത് കാറ്ററിങ് ഗോഡൗണിന് തീപിടിച്ചു; സമീപത്തെ വീടുകളിലേക്ക് പടരുന്നതായി വിവരം
January 11, 2026 | 12:16 PM
മലപ്പുറം: ഭക്ഷണം തയ്യാറാക്കുന്നതിനിടെ കാറ്ററിങ് ഗോഡൗണിന് തീപിടിച്ചു. മലപ്പുറം കീഴിശേരി അറഫ നഗർ മുറത്തിക്കൊണ്ട് ആണ് തീപിടുത്തം ഉണ്ടായത്. തീ ഫയർഫോഴ്‌സ് എത്തി അണച്ചു. സംഭവത്തിൽ ആർക്കും പരുക്കില്ല.
ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് കാറ്ററിങ് ഗോഡൗണിൽ തീപിടുത്തം ഉണ്ടായത്. ഭക്ഷണം തയ്യാറാക്കുന്നതിനിടെ സ്ഥാപനത്തിന് പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. തീപിടിച്ച ഗോഡൗണിന് സമീപത്തെ ചില വീടുകളിലേക്കും തീ എത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇവിടുത്തെ തീയും അണച്ചു.
തീ പടർന്നതോടെ സമീപ സ്ഥലത്ത് നിന്നും ഉടൻ പ്രദേശത്തേക്ക് ഫയർ ഫോഴ്സ് എത്തി. മുക്കം, തിരുവാലി, മലപ്പുറം, മഞ്ചേരി എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സംഘവും കരിപ്പൂരിലെ പ്രത്യേക ഫയർ എൻജിനും എത്തിയാണ് തീ പൂർണമായും അണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."