രാത്രി മുഴുവന്‍ ഗസ്സയില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; ഏഴ് ദിവസം പ്രായമുള്ള കുഞ്ഞ് തണുത്ത് മരിച്ചു
ഗസ്സ: വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്ന് ഇസ്‌റാഈല്‍. കഴിഞ്ഞ രാത്രി മുഴുവന്‍ ഗസ്സ മുനമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തെക്കന്‍ ഗസ്സയിലെ റഫ, ഖാന്‍ യൂനിസ്, ഗസ്സ സിറ്റിയുടെ തെക്കുകിഴക്കുള്ള സെയ്തൂന്‍ തുടങ്ങിയ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമംണം.
ആക്രമണത്തില്‍, തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഫലസ്തീന്‍ പൗരനേയും ഇസ്‌റാഈലി ക്വാഡ്‌കോപ്റ്റര്‍ കൊലപ്പെടുത്തിയതായി മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സക്ക് മുകളിലൂടെ തുടര്‍ച്ചയായി ഡ്രോണുകള്‍ പറക്കുന്ന ശബ്ദം കേള്‍ക്കാമെന്ന് അല്‍ജസീറ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യെല്ലോ ലൈനിന് അപ്പുറത്ത് പോലും ഇസ്‌റാഈല്‍ വെടിവെപ്പ് തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിശൈത്യം മൂലമുള്ള മരണങ്ങളും പ്രദേശത്ത് സംഭവിക്കുന്നുണ്ട്. അതിശൈത്യം മൂലം ശനിയാഴ്ച ഏഴ് ദിവസം പ്രായമുള്ള ഒരു കുഞ്ഞ് മരണപ്പെട്ടിരുന്നു. മധ്യ ഗസ്സയിലെ ദൈര്‍ അല്‍ ബറയിലാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.
താല്‍ക്കാലിക ടെന്റുകളില്‍ താമസിക്കുന്ന ഫലസ്തീനികള്‍ക്ക് ശക്തമായ കാറ്റില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷണം ലഭിക്കുന്നില്ല, മിക്ക ഷെല്‍ട്ടറുകളും നേര്‍ത്ത ക്യാന്‍വാസും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങലും കാറ്റില്‍ പറത്തി ഗസ്സയിലേക്കുള്ള അവശ്യ വസ്തുക്കള്‍ പോലും തടയുകയാണ് ഇസ്‌റാഈല്‍.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഗാസയിലെ ഫലസ്തീനികള്‍ക്കെതിരായ രണ്ട് വര്‍ഷത്തിലേറെ നീണ്ട വംശഹത്യ യുദ്ധത്തില്‍ ഇസ്‌റാഈല്‍ ഗസ്സയിലെ ഏകദേശം 80 ശതമാനം കെട്ടിടങ്ങളും നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്തിട്ടുണ്ട്, ഇത് ലക്ഷക്കണക്കിന് ആളുകളെയാണ് ഭവനരഹിതരാക്കിയത്. രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന വംശഹത്യാ ആക്രമണങ്ങില്‍ഡ 70,000ത്തിലേറെ ഫലസ്തീനികളെയാണ് ഇസാറാഈല്‍ കൊന്നൊടുക്കിയത്. ലക്ഷക്കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും പതിനായിരങ്ങളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
israeli attacks continued across gaza despite ceasefire violations, killing three palestinians and injuring several others, as drone strikes and humanitarian suffering intensify.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."