HOME
DETAILS

പുറത്തിറങ്ങിയാല്‍ അതിജീവിതമാരെ അപായപ്പെടുത്തും, അന്വേഷണത്തോട് സഹകരിക്കുന്നില്ല: റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

  
January 11, 2026 | 10:07 AM

rahul-mankootathil-mla-rape-case-remand-report-details

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പുറത്തിറങ്ങിയാല്‍ അതിജീവിതമാരെ ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രതി എം.എല്‍.എ ആയതുകൊണ്ട് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഫോണിന്റെ ലോക്ക് അടക്കം മാറ്റാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മൂന്നാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്കാണ് രാഹുലിനെ അയക്കുക. രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ജാമ്യഹരജി കോടതി തള്ളുകയായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചതിന് ശേഷമാണ് രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. 

മൂന്നാമത്തെ ബലാത്സംഗപരാതിയില്‍ അതീവരഹസ്യമായാണ് രാഹുലിനെ എസ്.ഐ.ടി കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ച മുതല്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നുരാഹുല്‍. ഒടുവില്‍ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടയുകയും രണ്ടാമത്തെ കേസില്‍ വിചാരണ കോടതി മുന്‍കൂര്‍ ജാമ്യം ജനുവരി 21 വരെ നീട്ടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാമതൊരു പരാതി ലഭിച്ചത്. പത്തംതിട്ട സ്വദേശിയായ യുവതി ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്.

ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. പത്തനംതിട്ട എആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിച്ചിട്ടുണ്ട്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നാണ് രാഹുല്‍ ചോദ്യം ചെയ്യലിലും ആവര്‍ത്തിച്ചത്.

 

Details of the remand report of Rahul Mankootathil MLA, who was arrested in a rape case, have come out. According to the remand report, the accused is described as a habitual offender, and there is a possibility that he may threaten or harm the survivors if released.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ഏകദിന ടീമിൽ അവൻ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്: ഗാംഗുലി

Cricket
  •  3 days ago
No Image

ഖാംനഈയുടെ രക്തസാക്ഷിത്വം; ആശങ്ക അറിയിച്ച് ചൈന, വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു

International
  •  3 days ago
No Image

"ഇത് നിങ്ങളുടെ യുദ്ധമല്ല": അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഒമാൻ; ഗൾഫിലെ മധ്യസ്ഥനെ തൊടാതെ ഇറാൻ

oman
  •  3 days ago
No Image

ടി20 ലോകകപ്പിൽ കരീബിയൻ കടമ്പ കടക്കാൻ ഇന്ത്യ; മഴ വില്ലനായാൽ ആര് സെമിയിലെത്തും?

Cricket
  •  3 days ago
No Image

യുഎഇയിൽ കർശന നിയന്ത്രണം; ഒരാഴ്ചത്തേക്ക് ഡ്രോണുകളും വിനോദ വിമാനങ്ങളും പറത്തുന്നതിന് നിരോധനം

uae
  •  3 days ago
No Image

'ഖാംനഈയുടെ രക്തസാക്ഷിത്വം പോരാട്ടത്തിന് പുതിയ ഊര്‍ജ്ജം പകരും; ഇസ്‌റാഈല്‍ നേരിടാന്‍ പോവുന്നത് ചരിത്രത്തിലെ ഏറ്റവും വിനാശരമായ തിരിച്ചടി'  മുന്നറിപ്പുമായി ഇറാന്‍ 

International
  •  3 days ago
No Image

പിഎസ്‌സി നിയമനം; മുസ്‌ലിംകളുടെ ഇരട്ടി ഈഴവര്‍

Kerala
  •  3 days ago
No Image

 പശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുന്നു: വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍

National
  •  3 days ago
No Image

ഖത്തറിലും ബഹ്‌റൈനിലും ഇറാൻ ആക്രമണം, ദോഹയിൽ എട്ടുപേർക്ക് പരിക്ക്, സ്കൂളുകൾക്ക് അവധി

qatar
  •  3 days ago
No Image

യുഎസ്-ഇറാൻ സംഘർഷം: താറുമാറായി മിഡിൽ ഈസ്റ്റിലെ വ്യോമ​ഗതാ​ഗതം; ഒറ്റദിവസം റദ്ദാക്കിയത് 700-ലധികം വിമാനങ്ങൾ

International
  •  3 days ago