HOME
DETAILS

ഏകസിവില്‍കോഡ് ചര്‍ച്ചകള്‍ക്കിടെ മുസ്ലിം സ്ത്രീകളുടെ അനന്തരാവകാശം സുപ്രിംകോടതി പരിശോധിക്കുന്നു

  
May 19, 2024 | 3:12 AM

SC to decide if Muslim women get equality in succession

 

ന്യൂഡല്‍ഹി: ഏകസിവില്‍കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുകയും ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഇതുസംബന്ധിച്ച നിയമനടപടികള്‍ക്ക് തുടക്കമിടുകയുംചെയ്തിരിക്കെ, മുസ്ലിം സ്ത്രീകള്‍ക്ക് പിന്തുടര്‍ച്ചാവകാശ സ്വത്തുക്കളില്‍ തുല്യ അവകാശമുണ്ടോയെന്ന് സുപ്രിംകോടതി പരിശോധിക്കുന്നു. ഭരണഘടനയുടെ മൗലികാവകാശം സംബന്ധിച്ച അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 15 (മതം, വര്‍ഗം, ജാതി, ലിംഗം, ജനനസ്ഥലം തുടങ്ങിയ പരിഗണിച്ച് വിവേചനം) എന്നിവ പ്രകാരം മുസ്ലിം സ്ത്രീകള്‍ക്ക് അനന്തരാവകാശ സ്വത്തില്‍ തുല്യവിഹിതത്തിന് അര്‍ഹതയുണ്ടോയെന്നാണ് കോടതി പരിഗണിക്കുന്നത്. സ്വത്താവകാശവുമായി ബന്ധപ്പെട്ട് മറ്റൊരു സിവില്‍ കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ സി.ടി രവികുമാറും രാജേഷ് ബിന്‍ഡാലും അടങ്ങുന്ന രണ്ടംഗസുപ്രിംകോടതി ബെഞ്ചാണ് മുസ്ലിം സ്ത്രീകളുടെ അനന്തരാവകാശനിയമവും പരാമര്‍ശിച്ചത്.

പരേതനായ ഹാസി എന്നയാള്‍ തന്റെ നാലാമത്തെ മകനെ ഒഴിവാക്കി മറ്റു മൂന്ന് ആണ്‍മക്കള്‍ക്ക് സ്വത്തുക്കള്‍ മുഴുവന്‍ എഴുതിക്കൊടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിഷയത്തില്‍ സുപ്രിംകോടതിയിലുള്ളത്. ഹാസിയുടെ തീരുമാനം ശരിവച്ച വിചാരണക്കോടതി വിധി ചോദ്യംചെയ്ത് നാലാമത്തെ മകന്‍ ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി അസാധുവാക്കി. ഹാസിക്ക് മൊത്തം സ്വത്തിന്റെ മൂന്നിലൊന്ന് മാത്രമേ ഇത്തരത്തില്‍ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും ബാക്കിയുള്ള മൂന്നില്‍ രണ്ട് സ്വത്തുക്കള്‍ മറ്റ് അവകാശികള്‍ക്കായി വീതിക്കണമെന്നും ഹൈക്കോടതി വിധിച്ചു. ഇത് ചോദ്യംചെയ്യുന്ന ഹരജിയാണ് ഇപ്പോള്‍ സുപ്രിംകോടതിയിലുള്ളത്.

വില്‍പ്പത്രം എഴുതുന്നയാള്‍ക്ക് അദ്ദേഹത്തിന്റെ സ്വത്തിന്റെ മൂന്നിലൊന്ന് ഇഷ്ടമള്ള ആള്‍ക്ക് നല്‍കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ബാക്കിയുള്ള മൂന്നില്‍ രണ്ട് സ്വത്തുക്കള്‍ നിയമപരമായ അവകാശികള്‍ക്ക് തുല്യമായി വീതം വയ്ക്കണമെന്നും, 1987ലെ നറുന്നിസ- ഷെയ്ഖ് അബ്ദുല്‍ ഹമീദ് കേസിലെ കര്‍ണാടക ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി സുപ്രിംകോടതി നിരീക്ഷിച്ചു. നിയമപരമായ അവകാശികള്‍ അനുവദിക്കുകയാണെങ്കില്‍ മൂന്നിലൊന്ന് എന്ന പരിധി ഒഴിവാക്കാനാകുമെന്നും കോടതി പറഞ്ഞു. കേസില്‍ അമിക്കസ്‌ക്യൂരിയായി (കോടതിയെ സഹായിക്കുന്ന അഭിഭാഷകന്‍) മുതിര്‍ന്ന അഭിഭാഷകനായ വി. ഗിരിയെ നിയോഗിച്ചു. കേസ് ജൂലൈ 25ന് വീണ്ടും പരിഗണിക്കും.

കോടതിയുടെ പരിഗണിഗനാ വിഷയം:
1- അനുച്ഛേദം 14, 15 പ്രകാരം ഭരണഘടനയുടെ വീക്ഷണത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തില്‍ 44 ാം വകുപ്പ് പ്രകാരം തുല്യത അവകാശപ്പെടാന്‍ അവകാശമുണ്ടോ?
2- മുസ്ലിം വ്യക്തിനിയമപ്രകാരം ഔസ്യത്ത് (മരണപത്രം) എഴുതിവച്ച വ്യക്തിക്ക് തന്റെ ഇഷ്ടപ്രകാരം മുഴുവന്‍ സ്വത്തും വില്‍പത്രം എഴുതിവയ്ക്കാന്‍ കഴിയുമോ? 
3- മുസ്ലിം വ്യക്തിനിയമപ്രകാരം ഔസ്യത്ത് എഴുതിവച്ച വ്യക്തിക്ക് മറ്റ് നിയമപരമായ അവകാശികളുടെ സമ്മതമില്ലാതെ തന്റെ ഏതെങ്കിലും അല്ലെങ്കില്‍ അതിലധികമോ നിയമപരമായ അവകാശികള്‍ക്ക് അനുകൂലമായി സ്വത്തുക്കളുടെ മൂന്നിലൊന്ന് വില്‍പത്രം എഴുതിവയ്ക്കാന്‍ കഴിയുമോ? 

SC to decide if Muslim women get equality in succession



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കേറ്റം; തിരുവനന്തപുരത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു

Kerala
  •  7 days ago
No Image

മനുഷ്യക്കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കി ഒമാൻ

oman
  •  7 days ago
No Image

കായംകുളത്ത് വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എംഡിഎംഎയുമായി പിടിയിൽ

crime
  •  7 days ago
No Image

വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങളുണ്ട്; എം.എ ബേബി  

Kerala
  •  7 days ago
No Image

‘ദൈവം അദ്ദേഹത്തെ സംരക്ഷിക്കട്ടെ’; സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികത്തിൽ ദുബൈ ഭരണാധികാരിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

uae
  •  7 days ago
No Image

മുന്നിൽ മലയാളിയും രണ്ട് താരങ്ങളും മാത്രം; എന്നിട്ടും 100 അടിച്ച് ഒന്നാമനായി ഗെയ്ക്വാദ്

Cricket
  •  7 days ago
No Image

കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

Kerala
  •  7 days ago
No Image

'അഞ്ച് വയസ്സായില്ല.. അതിന് മുന്‍പേ മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം' ഇത് അഭിമാനമല്ല, അപകടം

Kerala
  •  7 days ago
No Image

അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ നിരോധനം; നിയമം ലംഘിച്ചാൽ 4,000 ദിർഹം വരെ പിഴ

uae
  •  7 days ago
No Image

മഡൂറോയുടെ അറസ്റ്റിൽ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ മിസൈൽ മറുപടി; 'അധിനിവേശം അംഗീകരിക്കില്ല'

International
  •  7 days ago