HOME
DETAILS

യു.പിയില്‍ ബിജെപിക്ക് എട്ട് തവണ വോട്ട് ചെയ്ത് യുവാവ്; പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

  
Web Desk
May 19 2024 | 17:05 PM

Video of man voting for BJP candidate 8 times in UP goes viral case filed

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എട്ടു പ്രാവശ്യം വോട്ട് ചെയ്ത് യുവാവ്.യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ, നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ബിജെപി സ്ഥാനാര്‍ഥിയായ മുകേഷ് രാജ്പുത്തിന് 8 തവണ വോട്ടു ചെയ്യുന്ന യുവാവിന്റെ 2 മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 

ഉത്തര്‍പ്രദേശിലെ ഫാറുഖാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാണ് മുകേഷ് രാജ്പുത്ത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ 'ഉണരൂ' എന്ന് ഓര്‍മിപ്പിച്ച്, വിവാദ വിഡിയോ കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചു. ''പ്രിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍, ഇത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ? ഒരാള്‍ത്തന്നെ എട്ടു തവണ വോട്ടു ചെയ്യുന്നു. നിങ്ങള്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു'' - വിഡിയോ പങ്കുവച്ച് കോണ്‍ഗ്രസ് കുറിച്ചു.

സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ഇതേ വിഡിയോ പങ്കുവച്ച് തിരഞ്ഞെടുപ്പ് കമ്മിഷനോട് ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ''ഈ ചെയ്യുന്നത് തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനു തോന്നുന്നുണ്ടെങ്കില്‍, അവര്‍ തീര്‍ച്ചയായും ഉചിതമായ നടപടി കൈക്കൊള്ളണം. അങ്ങനെ തോന്നുന്നില്ലെങ്കില്‍...'' -  അഖിലേഷ് കുറിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ വിഡിയോയുടെ കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  11 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  34 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago