എസ് വൈ എസ് ഹജ്ജ് സംഘത്തിന് എസ്ഐസി - വിഖായ ഹൃദ്യമായ സ്വീകരണം നൽകി
മക്ക: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ മലപ്പുറം സുന്നി മഹൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സുന്നി യുവജന സംഘത്തിലെ ഹാജിമാർ മക്കയിൽ എത്തി. സുന്നി യുവജന സംഘം സിക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ ഹൈദർ അലി ശിഹാബ് തങ്ങളുടെ മരുമകൻ നാസർ കോയ തങ്ങൾ അടക്കം അൻപത് അടങ്ങുന്ന സംഘമാണ് മക്കയിൽ എത്തിച്ചേർന്നത്.
സുന്നി മഹൽ എസ് വൈ എസ് ഹജ്ജ് സംഘത്തിന് സമസ്ത ഇസ്‌ലാമിക് സെൻറർ മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഉസ്മാൻ ദാരിമി കരുളായി, ജനറൽ സിക്രട്ടറി സിറാജ് പേരാമ്പ്ര, മക്ക വിഖായ നേതാക്കളായ അബ്ദുൽ അസീസ് കൊളപ്പുറം, അബ്ദുൽ മജീദ്, സലാഹുദ്ദീൻ വാഫി വണ്ണക്കോട്, യൂസഫ് കൊടുവള്ളി, അയ്യൂബ് എടരിക്കോട്, നാസർ, ഉസ്മാൻ കുറ്റിക്കാട്ടൂർ ഉൾപ്പെടെ നിരവധി പ്രവർത്തകർ സന്നിഹിതരായിരുന്നു.
പരിശുദ്ധ ഹറമിന്റെ അടുത്ത് ജബൽ ഉമറിലുള്ള ഹിൽട്ടൻ ഹോട്ടലിലാണ് എസ് വൈ എസ് ഹജ്ജ് സംഘത്തിന്റെ താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."