ഐപിഎൽ: ആദ്യ പ്ലേഓഫ് ഇന്ന്, വമ്പന്മാർ നേർക്കുനേർ
ഐ.പി.എൽ സീസണിലെ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീം ഏതെന്നറിയാൻ ഇനി മണിക്കുറുകളുടെ കാത്തിരിപ്പ് മാത്രം. ആദ്യ ക്വാളി ഫയർ പോരാട്ടം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 20 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് ആദ്യ ക്വാളിഫയറിൽ ഏറ്റുമുട്ടുന്നത്. ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനൽ യോഗ്യത ലഭിക്കുമെന്നതിനാൽ ഇന്ന് ഇരു ടീമുകളും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും.
അതേസമയം അഹമ്മദാബാദിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥയാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്ന സൂചന. എന്നാൽ ഗുജറാത്തിൽ ചൂട് കാലവസ്ഥയാണെങ്കിലും കഴിഞ്ഞയാഴ്ച മഴ പെയ്ത് ഐ.പി.എൽ മത്സരം തടസപ്പെട്ടിരുന്നു. അതിനാൽ ഇന്ന് മഴ പെയ്താൽ ഇരു ടീമുകളുടെയും പദ്ധതികൾ അവതാളത്തിലാകും. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച 14 മത്സരത്തിൽ ഒൻപത് മത്സരത്തിലും ജയിച്ച കൊൽക്കത്ത മൂന്ന് മത്സരത്തിൽ തോൽക്കുകയും ചെയ്തു. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് എട്ട് മത്സരത്തിൽ ജയിച്ചപ്പോൾ അഞ്ചെണ്ണ ത്തിൽ തോൽക്കുകയും ചെയ്തു.
അവസാനമായി പഞ്ചാബിനെതിരേ നാലു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തോടെയാണ് ഹൈദരാബാദ് എത്തുന്നത്. അതേസമയം കൊൽക്കത്ത അവസാനമായി കളിച്ച രണ്ട് മത്സരവും മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്ന സുനിൽ നരേനിലാണ് കൊൽക്കത്തയുടെ പ്രതീക്ഷകൾ. മികച്ച ഫോമിൽ കളിക്കുന്ന ട്രാവിസ് ഹെഡ്, അഭിഷേക് ശർമ എന്നിവർ ഇന്നും ഫോം കണ്ടത്തിയാൽ ഹൈദരാബാദിന് കാര്യങ്ങൾ എളുപ്പമാകും നാളെ നടക്കുന്ന എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് പോരാട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."