യുഎഇ വിസിറ്റ് വിസക്കാർ ഈ നിയമങ്ങൾ കർശനമായി പാലിക്കുക
ദുബൈ: വിസിറ്റ് വിസയിലുള്ള യാത്രക്കാർ 3,000 ദിർഹം പണവും സാധുവായ റിട്ടേൺ ടിക്കറ്റും എമിറേറ്റിലേ താമസ സൗകര്യത്തിന്റെ തെളിവും കൈവശം കരുതണം.
യുഎഇയിൽ എൻട്രി മാർഗ്ഗനിർദ്ദേശങ്ങൾ അധികൃതർ കർശനമാക്കിയിട്ടുണ്ട്. നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഇന്ത്യൻ യാത്രക്കാരെ വിമാനത്താവളങ്ങളിൽ തടഞ്ഞുവെച്ചിരുന്നു. കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇടുക്കി , കോട്ടയം ജില്ലകളിൽ നിന്നെത്തിയ നൂറു കണക്കിനാളുകളെ കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് .
“ദുബൈയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ടിനൊപ്പം സാധുവായ വിസ ഉണ്ടായിരിക്കണം. ഒരാൾ സ്ഥിരീകരിച്ച റിട്ടേൺ ടിക്കറ്റ് കൈവശം വയ്ക്കണം.
ദുബൈയിൽ നിങ്ങളുടെ താമസം സൗകര്യത്തിനുള്ള പണത്തിന്റെ തെളിവായി ആവശ്യത്തിന് പണം നിങ്ങൾ കൈവശം വച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ നടക്കുന്നുണ്ട്. പണമായോ ക്രെഡിറ്റ് കാർഡിലോ ഉള്ള 3,000 ദിർഹത്തിന് തുല്യമായ ഏതെങ്കിലും കറൻസിയാണ് തുക. യുഎഇയിലെ താമസത്തിൻ്റെ സാധുവായ ഒരു വിലാസ തെളിവ് ഒരാൾ നൽകണം അത് ബന്ധുവിനെയോ സുഹൃത്തിനെയോ സന്ദർശിക്കാനാണു വരുന്നതെങ്കിൽ ഇവരുടെ വിസയുടെ പകർപ്പ് , പാസ്പോർട്ടിന്റെ പകർപ്പ് , വിലാസം , ഫോൺ നമ്പർ എന്നിവ കരുതണം . താമസ സ്ഥലത്തിന്റെ വിവരങ്ങളും പറയണം .
ഈ നിയമം വളരെക്കാലമായി നിലവിലുണ്ടെന്നും എന്നാൽ ഇപ്പോൾ അധികൃതർ ഈ നിയമങ്ങളുടെ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."