HOME
DETAILS

ദലിത് പീഡനങ്ങള്‍ക്കെതിരേ പൊതുവേദി രൂപീകരണത്തിന് മുന്‍കൈയെടുക്കും: കെ.പി.എം.എസ്

  
backup
August 29 2016 | 22:08 PM

%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf-3


തൃപ്രയാര്‍: ദലിത് പീഡനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും സമുദായങ്ങളുടെയും പൊതുവേദി രൂപീകരിക്കാന്‍ കെ.പി.എം.എസ് മുന്‍കൈയെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി പി.എം വിനോദ് പറഞ്ഞു.
മഹാത്മാ അയ്യന്‍കാളി അനുസ്മരണ സമിതി തൃപ്രയാറില്‍ സംഘടിപ്പിച്ച അയ്യന്‍കാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യമെങ്ങും വര്‍ധിച്ചു വരുന്ന ദലിത് പീഡനങ്ങള്‍ക്കും അവകാശ നിഷേധങ്ങള്‍ക്കുമെതിരേ യോജിച്ച പോരാട്ടങ്ങളാണ് ഉണ്ടാകേണ്ടത്. അതിന് രാഷ്ട്രീയ, സാമുദായിക വ്യത്യാസങ്ങള്‍ തടസമാകരുത്.
പട്ടികജാതി, പട്ടിക വര്‍ഗക്കാരുടെ താല്പര്യം സംരക്ഷിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ സാഹോദര്യം വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരുത്താനാകൂ. അതിന് ആദ്യം വേണ്ടത് സമുദായസംഘടനകളുടെ ഐക്യമാണ്. വ്യത്യസ്താഭിപ്രായങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ പൊതുവായ ആവശ്യങ്ങള്‍ക്കായി യോജിച്ച പോരാട്ടങ്ങള്‍ക്ക് രംഗത്തിറങ്ങണം. കെ.പി.എം.എസ് അതിന്റെ പഴയകാല നിലപാടുകളെ പുനപ്പരിശോധിച്ചുവരികയാണ്. അയ്യന്‍കാളിയുടെ ജന്മദിനം ആഘോഷിക്കുന്നത് ഈ ലക്ഷ്യത്തോടെയാണെന്നും വിനോദ് പറഞ്ഞു. ദലിതുകളുടെ വിശാലമായ ഐക്യത്തിലൂടെല്ലാതെ ഇനി മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവ് വിവിധ സമുദായസംഘടനകള്‍ക്കുണ്ട്.
കേരളത്തില്‍ നടക്കുന്ന ദലിത് ശാക്തീകരണപ്രവര്‍ത്തനങ്ങള്‍ അതിന്റെ ഭാഗമാണ്. കേരളത്തിലും ഗുജറാത്തിലും ഒക്കെ നടക്കുന്ന ദലിത് പീഡനങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രക്ഷോഭങ്ങള്‍ക്ക് കെ.പി.എം.എസിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സമിതി പ്രസിഡന്റ് എ.കെ സന്തോഷ് അധ്യക്ഷനായി. ബഹുജന്‍ സാഹിത്യ അക്കാദമി ഡയറക്ടര്‍ രമേഷ് നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് രചിച്ച ബാബാ സാഹേബ് അംബേദ്കറും മഹാത്മാ അയ്യന്‍കാളിയും ദലിത് രാഷ്ട്രീയവും എന്ന പുസ്തകം കെ.സി. അര്‍ജുന് കോപ്പി നല്‍കി രമേഷ് നന്മണ്ട പ്രകാശനം ചെയ്തു.
ദലിത് എംപ്ലോയീസ് ആന്‍ഡ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മണികണ്ഠന്‍ കാട്ടാമ്പിള്ളി, വേട്ടുവ മഹാസഭ സംസ്ഥാന സെക്രട്ടറി ടി.എസ്. ജയചന്ദ്രന്‍, പടന്ന മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എം രാധാകൃഷ്ണന്‍, ഭാരതീയ പട്ടികജനസമാജം ജില്ലാ ട്രഷറര്‍, ബി.എസ്.പി ജില്ലാ കമ്മറ്റി അംഗം എ.പി ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ.പി കാര്‍ത്തികേയന്‍ സ്വാഗതവും വിജയന്‍ വല്ലച്ചിറ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  12 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  12 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  12 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  12 days ago
No Image

ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; സി.സി.ടിവി ക്യാമറ തിരിച്ചുവച്ചത് മുറിയിലേക്ക്, വിരലടയാളം കുടുക്കി

Kerala
  •  12 days ago
No Image

എന്ന് മരിക്കുമെന്ന് ഇനി എഐ പറയും; മനുഷ്യന്റെ 'ആയുസ് അളക്കാനും' എഐ

Kerala
  •  12 days ago
No Image

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

National
  •  12 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം

Kerala
  •  12 days ago
No Image

ഈദുൽ ഇത്തിഹാദ്; പൗരന്മാർക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിൽ സന്ദേശമയച്ച് യുഎഇ പ്രസിഡൻ്റ്

uae
  •  12 days ago
No Image

കനത്ത മൂടല്‍ മഞ്ഞും മഴയും; ഇടുക്കി-പുല്ലുമേട് കാനനപാതയില്‍ ശബരിമല യാത്രയ്ക്ക് നിയന്ത്രണം

Kerala
  •  12 days ago