100 കിലോമീറ്റർ വേഗത കൈവരിക്കാൻ ആദ്യ 7.5 സെക്കന്റ്, ഒറ്റത്തവണ ചാർജ് ചെയ്താൽ 600 കിലോമീറ്റർ വരെ ഓടും: കിടിലർ ഫീച്ചേഴ്സുമായി പുതിയ മോഡൽ അവതരിപ്പിച്ച് കിയാ, സ്പെസിഫിക്കേഷൻസ് അറിയാം
പ്രമുഖ ദക്ഷിണാഫ്രിക്കൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സ് തങ്ങളുടെ പുതിയ മോഡൽ ഇ.വി 3 അവതരിപ്പിച്ചു. പ്രാദേശിക വിപണിയായ ദക്ഷിണാഫ്രിക്കയിലാണ് ഇലക്ട്രിക് എസ്യുവി മോഡൽ കിയ പുറത്തിറക്കുക. ശേഷം മറ്റ് വിപണിയിലേക്കും വാഹനം എത്തിക്കും. ജൂൺ മാസത്തിൽ ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിക്കാനിരിക്കുന്ന വാഹനം 2025ഓടെ ആണ് ആഗോള മാർക്കറ്റിലേക്ക് എത്തും. വാഹനത്തിന്റെ വില കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് ഏകദേശം 30 മുതൽ 45 ലക്ഷം രൂപയ്ക്ക് ഇടയിൽ ആയിരിക്കും എന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. ഇന്ത്യയിൽ എപ്പോഴാണ് എത്തുന്നതെന്നും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബാറ്ററി ബാക്കപ്പ് ആണ് കമ്പനി ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഒരു പ്രധാന ഫീച്ചർ.
രണ്ടു ബാറ്ററി പാക്ക് ഓപ്ഷനുകൾ വാഹനത്തിൽ ഉണ്ട്. ഇവ സ്റ്റാൻഡേർഡ്, ലോങ് റേഞ്ച് എന്നീ വിഭാഗങ്ങളിലായി അറിയപ്പെടും. എൽജികെം നിർമ്മിക്കുന്ന 58.3 കിലോവാട്ട് 81.4 കിലോവാട്ട് എന്നീ ബാറ്ററികളാണ് ഇവി 3 യിലുള്ളത്. 201 ബിഎച്ച്പി പവറും 283 എൻ.എം ടോർക്കും ആണ് മോഡലിന്റെ മറ്റൊരു പ്രത്യേകത.
100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വണ്ടിക്ക് ആദ്യത്തെ 7.5 സെക്കൻഡ് മതിയാവും. വണ്ടിയുടെ പരമാവധി വേഗത 170 കിലോമീറ്റർ ആണ്. ഒറ്റത്തവണത്തെ ചാർജിങ്ങിലൂടെ 600 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും കൂടാതെ 80 ശതമാനം ബാറ്ററി ചാർജ് ആവാൻ അരമണിക്കൂർ മതിയാകും. മികച്ച ഇന്റീരിയറും ഇവി 3 ക്ക് നൽകിയിട്ടുണ്ട്. സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ലും ഡിആർഎൽ ഉൾപ്പെടുന്ന എൽഇഡി ഹെഡ്ലാമ്പ് ക്ലസ്റ്ററും, വെർട്ടിക്കൽ ടെയിൽ ലാമ്പും, ഫ്ലഷ് ഡോർ ഹാൻഡിലും വണ്ടിക്ക് നല്ല ആകർഷണം നൽകുന്നുണ്ട്. റിലാക്സേഷൻ മോഡലിലാണ് സീറ്റ് അറേഞ്ച്മെന്റ് ചെയ്തിരിക്കുന്നത്. അഡാസ് സുരക്ഷ, ഡിജിറ്റൽ ഡിസ്പ്ലേ, ആമ്പിയന്റ് ലൈറ്റിങ് തുടങ്ങിയവയും പ്രധാന ഫീച്ചറുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."