ഒമാൻ; ഫാമില്‍ തീപിടിച്ച് കനത്ത നാശനഷ്ടം
മസ്കത്ത്: ഒമാനിലെ മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ഫാമിന് തീപിടിച്ച് കനത്ത നാശനഷ്ടം. സംഭവത്തില്‍ ആളപായമില്ല. വെള്ളിയാഴ്ച ഉച്ചയോടെ മാബില ഏരിയയിലായിരുന്നു തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. കനത്ത നാശനഷ്ടമാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തമായിട്ടില്ല.
അതേസമയം ഒമാനിലെ മസ്കത്ത് ഗവർണറേറ്റിലെ അല്‍ ഖുറം മേഖലയിൽ കഴിഞ്ഞ ദിവസം വാഹനത്തിന് തീപിടിച്ചിരുന്നു. തീപിടിത്തത്തില്‍ ആർക്കും പരിക്കുകളൊന്നുമില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. എന്നാല്‍ അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."