HOME
DETAILS

സ്വകാര്യ ബസിനു പിന്നില്‍ ലോറിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

  
backup
August 29 2016 | 22:08 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


ഫറോക്ക്: നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസിനു പിന്നില്‍ ലോറിയിടിച്ചു ബസ് ഡ്രൈവറുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. ദേശീയ പാത 66-ല്‍ ചെറുവണ്ണൂര്‍ കരുണ ബസ്‌സ്റ്റോപ്പിനടുത്ത് തിങ്കളാഴ്ച രാവിലെ 9.45നായിരുന്നു അപകടം. മണ്ണൂര്‍റെയില്‍ - മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന എം.എസ്.പി ബസിന്റെ പിറകിലാണ് ലോറിയിടിച്ചത്.
അപകടത്തില്‍ പരുക്കേറ്റ ബസ് ഡ്രൈവര്‍ മണ്ണൂര്‍ വടക്കുമ്പാട് ചന്ദ്രലാല്‍ (30), ദേവി (40) എന്നിവരെ മെഡിക്കല്‍ കോളജിലും വടക്കുമ്പാട് സ്വദേശികളായ അഭിനവ് ഉള്‍പ്പെടെ ഏതാനും പേരെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസാര പരുക്കു പറ്റിയവരെ പ്രഥമ ചികിത്സ നല്‍കി വിട്ടയച്ചു.
ചെറുവണ്ണൂര്‍ ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്, സ്‌റ്റോപ്പില്‍ നിന്നു യാത്രക്കാരെ കയറ്റി പുറപ്പെടാനൊരുങ്ങവെ അമിത വേഗതയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ചില്ലുതെറിച്ചും നിലത്തു വീണുമാണ് യാത്രക്കാര്‍ക്ക് പരുക്കുപറ്റിയത്. സംഭവത്തില്‍ ബസിന്റെ പിന്‍ഭാഗവും ലോറിയുടെ മുന്‍ഭാഗവും പാടെ തകര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago