യുഎഇ വിസിറ്റ് വിസക്കാരുടെ നിയമലംഘനം; ട്രാവൽ ഏജൻസികൾക്ക് പിഴ ചുമത്തുന്നു
ദുബൈ: അനുവദനീയമായ വിസാ കാലയളവ് കഴിഞ്ഞ് യുഎഇയിൽ കഴിയുന്നവർ മൂലം അവർക്ക് വിസ എടുത്തുനൽകുന്ന ട്രാവൽ ഏജൻസികൾക്ക് പിഴ ചുമത്താനും കാരണമാകുന്നു. സന്ദർശകർ അനുവദനീയമായ ദിവസത്തിൽ കൂടുതൽ താമസിക്കുകയും ഒളിച്ചോടുകയും ചെ യ്യുന്ന കേസുകൾ കൂടിവരുന്ന സാഹചര്യത്തിലാണ് ദുബൈ വിമാന ത്താവളത്തിൽ കർശനമായ പ്രവേശന നിയന്ത്രണം നടപ്പാക്കാൻ അധികൃതർ നിർബന്ധിതരായത്.
വിസ ഗ്രേസ് പിരീഡിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് സന്ദർശകർ കൂടുതൽ സമയം താമസിക്കുന്നതിനുള്ള പ്രധാന കാരണങ്ങളെന്നു അധികൃതർ ചൂണ്ടി ക്കാട്ടുന്നു. വിസ കാലാവധിക്ക് ശേഷം 10 ദിവസം തുടരാൻ ഗ്രേസ് പിരീഡ് ഉണ്ടെന്നാണ് പലരുടെയും തെറ്റായ ധാരണ. എന്നാൽ നേരത്തെ ഉണ്ടായ ഈ സൗകര്യം ഇപ്പോൾ നിലവിലില്ല.
ചില സന്ദർശകർക്ക് യുഎഇയിലെ താമസത്തിനിടെ ഉണ്ടാകു ന്ന അപ്രതീക്ഷിത സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസം നേരിടുന്നതായി ട്രാവൽ ആൻഡ് ടൂറി സം രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ദുബൈയിലെ അവസരങ്ങളിൽ ആകൃഷ്ടമായ സന്ദർശകർ, അവരുടെ വിസ തീരുന്നത് അവഗണിച്ച് ജോലിക്ക് അപേക്ഷിക്കുകയും അഭിമുഖ വിളികൾക്കായി കാത്തിരിക്കുകയും ചെയ്യുന്നുണ്ടെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ഓരോ ഒളിച്ചോട്ട കേസിനും വിസ എടുത്തുനൽകിയ ട്രാവൽ ഏജൻസിക്ക് 2,500 ദിർഹം പിഴ നൽകണം. ഏജൻസിയുടെ വിസ ക്വാട്ട കുറയ്ക്കുകയും ചെയ്യുന്നത് ട്രാവൽ ഏജൻസികളെ വലയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."