HOME
DETAILS

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്, നോര്‍വെ, സ്‌പെയ്ന്‍

  
Web Desk
May 28 2024 | 15:05 PM

Spain Norway and Ireland recognise Palestinian state


ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച തീരുമാനം സ്‌പെയിനും നോര്‍വേയും അയര്‍ലന്‍ഡും ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഗാസയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ, ഐക്യരാഷ്ട്ര സഭയുടെ 193 അംഗങ്ങളില്‍ ഫലസ്തീന്‍ രാജ്യത്തിന് അംഗീകാരം നല്‍കിയ രാജ്യങ്ങളുടെ എണ്ണം 146 ആയി.പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാനുള്ള ഒരേയൊരു മാര്‍ഗം ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുക മാത്രമാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. 

ചരിത്രപരമായ നീതിയാണ് നടപ്പായതെന്നും അദ്ദേഹം പറഞ്ഞു. സമാധാനം സ്ഥാപിക്കുന്നതിനുള്ള ഏക മാര്‍ഗം ഇസ്‌റാഈല്‍ രാഷ്ട്രത്തോട് ചേര്‍ന്ന് ജീവിക്കുന്ന ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ്. കിഴക്കന്‍ ജറൂസലേം തലസ്ഥാനമായിക്കൊണ്ട് വെസ്റ്റ് ബാങ്കും ഗസ്സയും ഉള്‍പ്പെട്ടതാവണം ഫലസ്തീന്‍ രാഷ്ട്രം. രണ്ടിനെയും ഇടനാഴി വഴി ബന്ധിപ്പിക്കണമെന്നും സ്പാനിഷ് പ്രധാനമന്ത്രി പറഞ്ഞു. 

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിന്റെ ഭാഗമായി ഐറിഷ് പാര്‍ലമെന്റിന് പുറത്ത് ഫലസ്തീന്‍ പതാക ഉയര്‍ത്തി.അതേസമയം നേരത്തെ, നോര്‍വേയും അയര്‍ലന്‍ഡും സ്‌പെയിനും ഫലസ്തീന് രാഷ്ട്രമായി അംഗീകാരം നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഇസ്‌റാഈല്‍ മൂന്ന് രാഷ്ട്രങ്ങളില്‍ നിന്നും തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചിരുന്നു. തീവ്രവാദത്തെ അംഗീകരിക്കുകയാണ് അയര്‍ലന്‍ഡും നോര്‍വേയും സ്‌പെയിനും ചെയ്യുന്നതെന്നാണ് ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി ഇസ്‌റാഈല്‍ കാത്സ് പ്രതികരിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  22 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  22 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  22 days ago
No Image

ഗുരുതര നിയമ ലംഘനങ്ങൾ; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി 

Saudi-arabia
  •  22 days ago
No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  22 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  22 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  22 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  22 days ago