ബി.ജെ.പി ദേശീയ കൗണ്‍സില്‍: മീഡിയ സെന്റര്‍ തുറന്നു
കോഴിക്കോട്: സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ കോഴിക്കോട്ട് നടക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിനോടനുബന്ധിച്ച് കോഴിക്കോട് കല്ലായി റോഡില്‍ ആരംഭിച്ച മീഡിയ സെന്ററിന്റെ ഉദ്ഘാടനം ഐ.എന്‍.എസ് പ്രസിഡന്റ് പി.വി ചന്ദ്രന് നിര്‍വഹിച്ചു. ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, കെ. സുരേന്ദ്രന്, നേതാക്കളായ കെ.പി ശ്രീശന്, ടി.പി ജയചന്ദ്രന്, ആര്. സന്തോഷ്, കെ.വി സുധീര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ദേശീയ കൗണ്‍സില്‍ യോഗത്തിനായി സ്വപ്ന നഗരിയില്‍ ഒരുക്കുന്ന വേദിയുടെ കാല്‍നാട്ടല്‍ കര്‍മം ഇന്നു രാവിലെ ഒന്‍പതിന് കഥകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ നിര്‍വഹിക്കും. ചടങ്ങില്‍ അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ്, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ, നളിന്‍ കുമാര്‍ കട്ടീല്‍ എം.പി പങ്കെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണ സമ്മേളനം നാളെ വൈകിട്ട് നാലിന് കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളില്‍ ചേരും. സമ്മേളന നടത്തിപ്പിനായുള്ള ചെലവ് കണ്ടെത്താന്‍ ബൂത്ത്തലം വരെയുള്ള പ്രവര്‍ത്തകരുടെ കൈയില്‍ നിന്ന് ഫണ്ട് സമാഹരിക്കുമെന്ന് എ.ടി രമേഷ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."