വയറുകുറയുന്നില്ലേ.. ട്രൈ ചെയ്യൂ ഈ അഞ്ച് ഗ്രീന്‍ ജ്യൂസുകള്‍
വയറില കൊഴുപ്പ് വര്‍ധിക്കുന്നതിന് പ്രധാന കാരണം നമ്മുടെ ഭക്ഷണരീതിയും ജീവിതരീതിയുമാണ്. ഏറ്റവും പെട്ടന്ന് കൊഴുപ്പ് അടിഞ്ഞുകൂടുന്നയിടമാണ് വയര്‍. വയറ് കുറയ്ക്കാനാണ് ഏറ്റവും പ്രയാസവും.. വയറിലെ കൊഴുപ്പ് കുറയ്ക്കാനായി വ്യായാമം ചെയ്താല്‍ മാത്രം പോര. ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് ഗ്രീന്‍ ജ്യൂസുകള്‍ പരിചയപ്പെടാം.
1.സ്പിന്‍ഞ്ച് അന്‍ കെയ്ല്‍ ജ്യൂസ്
ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം സുലഭമായി ലഭിക്കുന്ന രണ്ട് ഇലക്കറികളാണിത്. ഉയര്‍ന്ന നാരുകളും കുറഞ്ഞ കലോറിയും കൊണ്ടുണ്ടാക്കിയ ജ്യൂസ് കഴിക്കുന്നത് വയറുകുറയ്ക്കാന്‍ ഉത്തമമാണ്. സ്പിന്‍ഞ്ചില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. കെയ്‌ലില്‍ ഉയര്‍ന്ന ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
2. കുക്കുമ്പര്‍ കിവി ജ്യൂസ്
കുക്കുമ്പറില്‍ 95 ശതമാനവും വെള്ളമാണ്. അതേസമയം കിവിയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. ഈ കോമ്പിനേഷന്‍ ഈ പച്ച ജ്യൂസിനെ ലഘുവും പോഷക സമൃദ്ധവും രുചികരവുമാക്കുന്നു. ഇത് നിങ്ങളുടെ അടിവയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാനും പോഷണം നിലനിര്‍ത്താനും സഹായിക്കും.
3. ചുരങ്ങ ജ്യൂസ്
ചുരങ്ങയില്‍ നാരുകളും കുറഞ്ഞ കലോറിയും ഉള്ളതിനാല്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് അനുയോജ്യമാണ്. ഈ ജ്യൂസിന് സ്വാദുവര്‍ധിപ്പിക്കാനായി പൈനാപ്പിളും ഓറഞ്ചും ചേര്‍ക്കാവുന്നതാണ്.
4. നെല്ലിക്ക ജ്യൂസ്
നെല്ലിക്ക നീര് ആല്‍ക്കലൈന്‍ സ്വഭാവമുള്ളതും നിങ്ങളുടെ ദഹനവ്യവസ്ഥയെ പിന്തുണയ്ക്കാന്‍ സഹായിക്കുന്നതുമാണ്. ഇത് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു.
5. കാബേജ് ജ്യൂസ്
നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കാന്‍ കഴിയുന്ന അവശ്യ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞതാണ് കാബേജ്. കുടലിന്റെ മുകള്‍ ഭാഗം ശുദ്ധീകരിക്കാനും ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. കാബേജ് ജ്യൂസ് നിങ്ങളുടെ ദഹനപ്രക്രിയ സുഗമമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."