സി.യു.ഇ.ടി യുജി 2024; അപേക്ഷ തീയതി നീട്ടി; മാര്‍ച്ച് 31 വരെ അവസരം
കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ കോഴ്‌സിനായുള്ള പൊതുപ്രവേശന പരീക്ഷ സിയുഇടി യുജി 2024ന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 31ന് രാത്രി 9.30 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ഉദ്യോഗാര്‍ഥികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് എന്‍.ടി.എയുടെ നടപടി. മുന്‍പ് മാര്‍ച്ച് 26നുള്ളില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം.
യു.ജി.സി ചെയര്‍മാന്‍ മമിദാല ജഗദീഷ് കുമാര്‍ തന്റെ എക്‌സ് ഹാന്‍ഡിലില്‍ വിവരം പങ്കുവെച്ചിട്ടുണ്ട്. മേയ് 15 മുതല്‍ 31 വരെയാണ് പരീക്ഷ തീയതി. ഒരു ദിവസം തന്നെ രണ്ടോ മൂന്നോ ഷിഫ്റ്റുകളിലായി ഹൈബ്രിഡ് മോഡിലാണ് പരീക്ഷ നടക്കുക. ജൂണ്‍ 30ന് പരീക്ഷ ഫലം പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.
The deadline for online submission of the application form for the CUET-UG – 2024 has been extended to 31 March 2024 (Up to 09:50 P.M.) based on the request received from candidates and other stakeholders. Please visit https://t.co/Wsw5TdvcZP for the latest updates. #cuet pic.twitter.com/TYIZpSZ7kT
— Mamidala Jagadesh Kumar (@mamidala90) March 26, 2024
സി.യു.ഇ.ടി യുജി പരീക്ഷ 13 ഭാഷകളിലായാണ് നടക്കുക. ഇംഗ്ലീഷ്, ഹിന്ദി, അസാമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉറുദു ഭാഷകളിലാണ് പരീക്ഷ നടക്കുക. 26 വിദേശ രാജ്യ കേന്ദ്രങ്ങളിലായി ആകെ 380 സെന്ററുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."