ഉണ്യാല്‍- ചാപ്പപ്പടി; രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരൂര്‍: ഉണ്യാല്‍- ചാപ്പപ്പടി തീരദേശത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പുതിയകടപ്പുറത്തെ തിത്തീരത്തിന്റെ പുരക്കല്‍ അനസ് (21), കോര്‍മന്‍ കടപ്പുറം സ്വദേശി കെ. റാഷിദ് എന്നിവരാണ് അറസ്റ്റിലായത്.
ഉണ്യാല്‍-ചാപ്പപ്പടി പ്രദേശങ്ങളിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്ത കേസിലാണ് ഇരുവരും പൊലിസ് പിടിയിലായത്. ഉണ്യാലിലെ അക്രമസംഭവങ്ങളെ തുടര്‍ന്നാണ് അനസിനെ അറസ്റ്റ് ചെയ്തത്. ലീഗ് അനുഭാവികളുടെ വീട് തകര്‍ത്തത് ഉള്‍പ്പെടെ എഴു കേസുകള്‍ അനസിനെതിരേ നിലവിലുണ്ട്. ചാപ്പപ്പടിയില്‍ വീടുകള്‍ ആക്രമിച്ചതിനാണ് റാഷിദിനെ അറസ്റ്റ് ചെയ്തതെന്ന് താനൂര്‍ സി.ഐ അലവി പറഞ്ഞു. ഇതോടെ തീരദേശത്തെ ആക്രമസംഭവങ്ങളില്‍ പിടിയിലായവരുടെ എണ്ണം എട്ടായി. കത്തിക്കുത്ത്, ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ എന്നീ കേസുകളിലെ പ്രതികളെ പിടികൂടാനുണ്ടെന്ന് സി.ഐ അറിയിച്ചു.
കേസിലെ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തീരദേശത്ത് സമാധാനാന്തരീക്ഷം പുന:സ്ഥാപിച്ചുവരികയാണെന്നും സ്ഥലത്ത് കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ടെന്നും തിരൂര്‍ ഡിവൈ.എസ്.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."