ഡല്‍ഹിയില്‍ നിര്‍ണായക നീക്കങ്ങളുമായി ഇന്ത്യാ സഖ്യം; നായിഡുവിനെയും നിതീഷിനെയും ബന്ധപ്പെട്ടു, ചന്ദ്രബാബുവിനെ ഫോണില്‍ വിളിച്ച് മോദിയും അമിത് ഷായും
ന്യൂഡല്‍ഹി: തലസ്ഥാനത്ത് വന്‍ രാഷ്ട്രീയ നീക്കങ്ങള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങളുമായി നേതാക്കള്‍. മുന്നണിയിലെ പാര്‍ട്ടികളെ ചേര്‍ത്തു നിര്‍ത്താനും മറ്റു കക്ഷികളുടെ പിന്തുണ തേടാനും ബി.ജെ.പി ശ്രമം തുടങ്ങിയപ്പോള്‍ ടി.ഡി.പി. അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെയും ജെ.ഡി.യു. അധ്യക്ഷന്‍ നിതീഷ് കുമാറിനെയും കൂടെക്കൂട്ടാന്‍ ഇന്ത്യ സഖ്യവും നീക്കം തുടങ്ങി.
നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ആന്ധ്രയ്ക്ക് പ്രത്യേക പദവി എന്ന വാഗ്ദാനമാണ് നായിഡുവിന് ഇന്ത്യാ സഖ്യത്തിലെത്താന്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും വിവരമുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ചന്ദ്രബാബുവിനെ ബന്ധപ്പെട്ടിട്ടുണ്ട്.
നിലവില്‍ 295 സീറ്റിലാണ് എന്‍.ഡി.എ മുന്നിട്ടുനില്‍ക്കുന്നത്. ഇന്ത്യാ സഖ്യം 231 ഇടങ്ങളിലും ടി.ഡി.പി 16 സീറ്റിലും ജെ.ഡി.യു 14 സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. ഇരുപാര്‍ട്ടികളെയും കൂടെക്കൂട്ടിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ സംഖ്യം. നാല് സീറ്റുകളുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
അതേസമയം, ചന്ദ്രബാബു നായിഡുവിനെ ഒപ്പം കുട്ടാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മോദിക്ക് പിന്നാലെ അമിത് ഷായും ശ്രമം രംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."