25 ശനിയാഴ്ചകള്‍ ഇനി പ്രവൃത്തിദിനം; അധ്യാപക സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് അക്കാദമിക് കലണ്ടര്‍
വനന്തപുരം: പുതിയ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി സര്‍ക്കാര്‍. അധ്യാപക സംഘടനകളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് സംസ്ഥാനത്തെ 10ാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം പ്രവൃത്തിദിനങ്ങള്‍ 220 ആക്കിയത്. കഴിഞ്ഞ വര്‍ഷത്തില്‍ 204 പ്രവൃത്തി ദിനമായിരുന്നു.
ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് പ്രവൃത്തി ദിനങ്ങള്‍ 220 ആക്കിയിട്ടുള്ളത്. പുതിയ കലണ്ടര്‍ പ്രകാരം ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ 25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാകും. ഇതില്‍ 16 എണ്ണം തുടര്‍ച്ചയായി ആറു പ്രവൃത്തിദിനം വരുന്ന ആഴ്ചകളിലാണ്.
കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ഒരു അധ്യയന വര്‍ഷത്തില്‍ 220 പ്രവൃത്തിദിനങ്ങളാണ് വേണ്ടത്. പ്രത്യേക സാഹചര്യത്തില്‍ ഇതില്‍ 20 ദിവസം വരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇളവു നല്‍കാവുന്നതാണ്. കഴിഞ്ഞതിനു മുമ്പത്തെ വര്‍ഷം വരെ എല്ലാ ക്ലാസുകളിലും 195 പ്രവൃത്തിദിനങ്ങളായിരുന്നു.
അതേസമയം പ്രവൃത്തിസമയം കൂടുതലുള്ള ഹയര്‍സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലും പ്രവൃത്തിദിനങ്ങള്‍ 195 ആയി തന്നെ തുടരും. സ്‌കൂള്‍ പ്രവൃത്തിസമയം 220 ആക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവും എതിര്‍പ്പും അറിയിക്കുമെന്ന് അധ്യാപകസംഘടനകളും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."