HOME
DETAILS
MAL
പരിചയപ്പെടാന്‍ എന്നുപറഞ്ഞ് വിദ്യാര്‍ഥിയെ ക്ലാസില്‍ നിന്ന് വിളിച്ചിറക്കി; വയനാട്ടില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം, കത്രിക കൊണ്ട് കുത്തി
June 08 2024 | 04:06 AM
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനമേറ്റതായി പരാതി. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശബരിനാഥ(15) നാണ് പരുക്കേറ്റത്.
മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്. ചെവിക്കും സാരമായ പരുക്കുണ്ട്.
അമ്പലവയല്‍ സ്വദേശിയാണ് പരുക്കേറ്റ ശബരിനാഥ്. പരിചയപ്പെടാനെന്നു പറഞ്ഞ് ക്ലാസില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യാന്‍ ശ്രമമുണ്ടായതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."