HOME
DETAILS

അനുവദനീയമായ ഗർഭഛിദ്രം; നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് ആരോഗ്യ-പ്രതിരോധ മന്ത്രാലയം

  
June 09 2024 | 15:06 PM

Permissible Abortion; Ministry of Health and Defense announced the procedure

അബുദബി: ഗർഭിണിയായ സ്ത്രീയുടെ ജീവൻ സംരക്ഷിക്കുന്നതിനും അവളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മേൽനോട്ടം വർധിപ്പിക്കുന്നതിനുമായി അനുവദനീയമായ ഗർഭഛിദ്രത്തിന്റെ നടപടിക്രമങ്ങൾ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെയോ എമിറേറ്റിന്റെ ആരോഗ്യ അതോറിറ്റി തലവന്റെയോ തീരുമാനപ്രകാരം ഓരോ ആരോഗ്യ അതോറിറ്റിയിലും രൂപീകരിക്കുന്ന സമർപ്പിത സമിതിയാണ് ഗർഭഛിദ്ര അഭ്യർഥനകളിൽ തിരുമാനമെടുക്കേണ്ടത്.

കമ്മിറ്റിയിൽ മൂന്നു ഡോക്ടർമാർ ഉൾപ്പെടണം. അവരിൽ ഒരാൾ പ്രസവ ചികിത്സ, ഗൈനക്കോളജി സ്പെഷലിസ്റ്റ്, രണ്ടാമത്തേത് ഒരു സൈക്യാട്രി സ്പെഷ്യലിസ്റ്റ്, പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധി എന്നിവർ ഉൾപ്പെടണം. ആവശ്യമുള്ളപ്പോൾ ഉചിതമായ സ്പെഷാലിറ്റിയും വൈദഗ്ധ്യവുമുള്ള മൂന്നാംകക്ഷിയെ സമീപിക്കാൻ കമ്മിറ്റിക്ക് അനുമതിയുണ്ട്. ഗർഭപിണ്ഡം തുടരുന്നത് ഗർഭിണിയുടെ ജീവന് അപകടകരമാവുകയോ അവളുടെ ജീവൻ രക്ഷിക്കാൻ ബദൽ മാർഗങ്ങളില്ലാത്ത സാഹചര്യത്തിലോ ഗർഭപിണ്ഡത്തിന്റെ രൂപഭേദം ഗുരുതരമായതും തെളിയിക്കപ്പെട്ടതും നവജാത ശിശുവിന്റെ ആരോഗ്യത്തെയും ജീവിതത്തെയും ബാധിക്കുകയാണെങ്കിൽ ഗർഭഛിദ്രം നടത്തുന്നത് അനുവദനീയമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഈ കേസ് ഒരു സ്പെഷ്യലൈസ്‌ഡ് മെഡിക്കൽ കമ്മിറ്റി നൽകിയ മെഡിക്കൽ റിപ്പോർട്ട് പിന്തുണയ്ക്കണം. അനുവദനീയമായ ഗർഭഛിദ്രത്തിന്റെ മറ്റ് നിരവധി കേസുകൾ നിർവചിക്കപ്പെട്ടിട്ടുണ്ട്. ഗർഭഛിദ്ര പ്രക്രിയയുടെ സമയത്തെ ഗർഭകാലം 120 ദിവസത്തിൽ കവിയരുത്. ഗർഭഛിദ്രം നടത്തുന്നതിന് യോഗ്യതയുള്ള ആരോഗ്യ അതോറിറ്റിയുടെ ലൈസൻസുള്ള ആരോഗ്യ പരിരക്ഷാ സ്ഥാപനത്തിൽ മാത്രമേ ഗർഭഛിദ്രം നടത്താനാകൂവെന്നും രാജ്യത്തിനകത്ത് പ്രാക്ടീസ് ചെയ്യാൻ ലൈസൻസുള്ള സ്പെഷിലിസ്റ്റിനെക്കൊണ്ട് നടപടിക്രമങ്ങൾ നടത്തണമെന്നും ഗർഭഛിദ്രം സൗജന്യമായിരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

ഗർഭഛിദ്രത്തിന് വിധേയമാ കുന്ന ഗർഭിണിയുടെ സ്വകാര്യതയും രഹസ്യാത്മകതയും നി ലനിർത്താൻ യു.എ.ഇയിലെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും പുതിയ നിയന്ത്രണങ്ങൾ വഴി ബാധ്യസ്ഥമാണ്. ഗർഭഛിദ്രം നടത്താൻ ലൈസൻസുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും അവ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുകയും ചെയ്യേണ്ടത് ആരോഗ്യ അതോറിറ്റിയുടെ ഉത്തരവാദിത്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."