HOME
DETAILS

ബി.ജെ.പി സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ ജീവിച്ചിരിക്കില്ലെന്ന് വീഡിയോ ഇറക്കി; യുവാവ് ബസിനടിയില്‍പ്പെട്ട് മരിച്ച നിലയില്‍

  
June 09, 2024 | 4:05 PM

man died in maharashtra bus accident who


ലാത്തൂര്‍: ബി.ജെ.പി സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ജീവനൊടുക്കുമെന്ന് വീഡിയോ ഇറക്കിയ ട്രക്ക് ഡ്രൈവര്‍ മരിച്ച നിലയില്‍. മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയായ സച്ചിന്‍ കോണ്ഡിബ മുണ്ഡെ (38) യെയാണ് ബസിനടിയില്‍പ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബീഡ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പങ്കജ മുണ്ഡെ പരാജയപ്പെട്ടാല്‍ താന്‍ ജീവിച്ചിരിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി സച്ചിന്‍ നേരത്തെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 

അഹ്മദ്പൂര്‍- അന്ധേരി റോഡില്‍ ബാര്‍ഗോവോണിന് സമീപം വെള്ളിയാഴ്ച്ച രാത്രി 9 മണിക്കായിരുന്നു ബസ് അപകടം. നിര്‍ത്തിയിട്ട ബസ് പിന്നോട്ടെടുക്കുന്നതിനിടെ പുറകില്‍ നിന്ന സച്ചിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തില്‍ ബസ് ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 


ബീഡ് മണ്ഡലത്തിലെ പോരാട്ടത്തില്‍ എന്‍.സി.പി ബജ്‌റംഗ് സോനവാനെയോട് 6553 വോട്ടുകള്‍ക്കാണ് പങ്കജ് മുണ്ഡെ പരാജയപ്പെട്ടത്. ഫലം പുറത്ത് വന്നതിന് പിന്നാലെ സച്ചിന്‍ വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അതുകൊണ്ട് തന്നെ സച്ചിന്റെ മരണം ആത്മഹത്യയാണെന്ന സംശയവും ബലപ്പെടുകയാണ്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കാലുകള്‍ അറ്റ സംഭവം; യാത്രക്കാരന് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി 

Kerala
  •  2 days ago
No Image

"ആർ.എസ്.എസ് വെറുപ്പിന്റെ കേന്ദ്രം"; ദിഗ്‌വിജയ് സിങ്ങിനെ തള്ളി മാണിക്കം ടാഗോർ

National
  •  2 days ago
No Image

യെഹലങ്ക കുടിയൊഴിപ്പിക്കല്‍; നിര്‍ണായക യോഗം വിളിച്ച് കര്‍ണാടക സര്‍ക്കാര്‍ 

National
  •  2 days ago
No Image

യുഎഇയിൽ പുതുവർഷത്തിൽ പെട്രോൾ വില കുറഞ്ഞേക്കും; പ്രതീക്ഷയിൽ താമസക്കാർ

uae
  •  2 days ago
No Image

കഴക്കൂട്ടത്തെ നാലുവയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; മാതാവും സുഹൃത്തും പൊലിസ് കസ്റ്റഡിയില്‍ 

Kerala
  •  2 days ago
No Image

'അമേരിക്കയാണ് യഥാർത്ഥ ഐക്യരാഷ്ട്രസഭ'; തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

International
  •  2 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; യുഎഇ-ഇന്ത്യ യാത്ര ഇനി ചെലവ് കുറയും, രണ്ട് പുതിയ വിമാനക്കമ്പനികൾ കൂടി വരുന്നു

uae
  •  2 days ago
No Image

യുപിയില്‍ ലവ് ജിഹാദ് ആരോപിച്ച് ജന്മദിനാഘോഷത്തിനെത്തിയ മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ബജ്‌റങ് ദള്‍ ആക്രണം

National
  •  2 days ago
No Image

ആര്‍എസ്എസിനെയും മോദിയെയും പുകഴ്ത്തിയുള്ള പോസ്റ്റ്; വിവാദമായതോടെ മലക്കം മറിഞ്ഞ് ദിഗ് വിജയ് സിങ്

National
  •  2 days ago
No Image

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 days ago