എസ്‌ഐസി ഈസ്റ്റേൺ സോൺ വിഖായ വളണ്ടിയർമാർക്ക് പരിശീലനം നൽകി
ദമാം: ഈ വർഷം ഹജ്ജിനെത്തുന്ന ഹാജിമാരെ സേവിക്കാനായി യാത്ര തിരിക്കുന്ന വിഖായ വളണ്ടിയർമാക്ക് എസ്‌ഐസി ഈസ്റ്റേൺ സോൺ പരിശീലനം നൽകി. ഈ വർഷത്തെ ഹജ്ജ് വളണ്ടിയർ സേവനത്തിന് സഊദിയിലെ കിഴക്കൻ പ്രവിശ്യയിലെ നൂറോളം വിഖായ വളണ്ടിയർമാരാണ് ഒരുങ്ങുന്നത്. ഇവർക്ക് എസ്‌ഐസി ഈസ്റ്റേൺ സോൺ കമ്മിറ്റി വിഖായ സമിതിയും പരിശീലനം നൽകി.
എസ്‌ഐസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ ബാഖവി പ്രാർത്ഥന നിർവ്വഹിച്ചു. ഈസ്റ്റേൺ സോൺ കമ്മിറ്റി പ്രസിഡൻറ് അബ്ദുന്നാസർ ദാരിമി അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റാഫി ഹുദവി ഉദ്ഘാടന ചെയ്തു. വളണ്ടിയർ സേവനഘട്ടത്തിൽ പ്രവർത്തകർക്കും ഹാജിമാർക്കും പ്രയോജനപ്രദമായ ആരോഗ്യകരമായ മുന്നൊരുക്കങ്ങളെ കുറിച്ച് ഡോ: അക്ബർ കല്ലിങ്കൽ ക്ലാസ് നൽകി. സി.പി.ആർ പോലെ അടിയന്തര ഘട്ടങ്ങളിൽ പ്രയോഗിക്കേണ്ട പ്രഥമ ശുശ്രൂഷകളും മറ്റ് പ്രധാന നിർദ്ദേശങ്ങളും മുഹമ്മദ് ഇർജാസ് നേതൃത്വം നൽകി. മിന ഓപ്പറേഷൻ പരിശീലന സെഷൻ വിഖായ നാഷണൽ സമിതി കൺവീനർ ഷെജീർ കൊടുങ്ങല്ലൂർ ക്ലാസ് നൽകി.
സവാദ് വർക്കല ആശംസകൾ അർപ്പിച്ചു. വിഖായ ഈസ്റ്റേൺ സോൺ കൺവീനർ മുഹമ്മദ് ഇർജാസ് മൂഴിക്കൽ സ്വാഗതവും ഈസ്റ്റേൺ സോൺ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് അഷറഫി കരിമ്പ നന്ദിയും രേഖപ്പെടുത്തി. വിഖായ വോളണ്ടിയർമാരുടെ ഗ്രാൻഡ് സല്ല്യൂട്ട് പരേഡും നടത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."