വിദേശത്തും ഇന്ത്യയിലും എം.ബി.ബി.എസ്, നഴ്‌സിങ് പഠനം; അതും കുറഞ്ഞ ചെലവില്‍; കൂടുതലറിയാന്‍ സുപ്രഭാതം വെബിനാറില്‍ പങ്കെടുക്കൂ...
കോഴിക്കോട്: വിദേശങ്ങളില്‍ ഉള്‍പ്പെടെ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവര്‍ക്കായി സുപ്രഭാതത്തിന്റെ നേതൃത്വത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേയും ജോര്‍ജിയ, ഉസ്‌ബെകിസ്ഥാന്‍, ഈജിപ്ത്, പോളണ്ട്, റഷ്യ, മാല്‍ദോവ, ഫിലിപ്പീന്‍സ്, അര്‍മേനിയ, ഖസകിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, അസര്‍ബൈജാന്‍, ന്യൂസിലാന്‍ഡ്, മലേഷ്യ, കാനഡ, നെതര്‍ലാന്‍ഡ്‌സ് രാജ്യങ്ങളിലെയും പ്രശസ്ത യൂനിവേഴ്‌സിറ്റികളില്‍ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് വെബിനാര്‍. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള ഹെല്‍പ്പ് അബ്രോഡ് എന്ന സ്ഥാപനവുമായി ചേര്‍ന്ന് ജൂണ്‍ പതിനഞ്ചിനാണ് വെബിനാര്‍ നടത്തുന്നത്.
വെബിനാർ ഗൂഗിള്‍മീറ്റ് വഴിയായിരിക്കും. ജൂണ്‍ 15 ശനിയാഴ്ച്ച വെെകീട്ട് 08.30 മുതൽ 9.30 വരെ,
ഉന്നത പഠന സാധ്യതകളെക്കുറിച്ചുള്ള സമഗ്രമായ വിവരവും വെബിനാര്‍ നല്‍കും. വിവിധ യൂനിവേഴ്‌സിറ്റികളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനുമുള്ള അവസരവും ഉണ്ടാകും. വിദേശ പഠനത്തിനായി യൂനിവേഴ്‌സിറ്റികള്‍ തെരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും യൂനിവേഴ്‌സിറ്റികളില്‍ ലഭ്യമാകുന്ന സ്‌കോളര്‍ഷിപ്പ് വിവരങ്ങളും വെബിനാറിലൂടെ അറിയാം. കോഴ്‌സുകളുടെ വിവരങ്ങള്‍, പ്രവേശന തീയതി, ദൈര്‍ഘ്യം, പാര്‍ട്ട് ടൈം ജോലി, കോഴ്‌സ് പൂര്‍ത്തിയായ ശേഷമുള്ള കാര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ വിദഗ്ധര്‍ പങ്കുവെക്കും. സൗജന്യ രജിസ്‌ട്രേഷന് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. ഫോണ്‍: 91880010003.
വെബിനാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാവൂ...വെബിനാര്‍ അപ്‌ഡേറ്റുകള്‍ ഗ്രൂപ്പു വഴി ഷെയര്‍ ചെയ്യുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."