മുശ്‌രിഫ് മാളിൽ സാക്ക് പ്ലസ് പ്രവർത്തനമാരംഭിച്ചു
അബൂദബി: 'സാക്ക് പ്ലസ്' പുതിയ ഷോറൂം അബൂദബി മുശ്‌രിഫ് മാളിൽ പ്രവർത്തനമാരംഭിച്ചു. അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ സക്കീർ ഹുസൈൻ, സാക്ക് സിഇഒ മുഹമ്മദ് അനസ്, ഹൈദ്രോസ് തങ്ങൾ, സി എ ശിഹാബ് തങ്ങൾ, മുനീർ അൽവഫ, അയൂബ് കല്ലട, വി.കെ സക്കീർ സംബന്ധിച്ചു.
മാളിന്റെ ഒന്നാം നിലയിലെ ഷോപ് നമ്പർ 159ൽ ആണ് ഈ മെൻസ് ഫാഷൻ ഷോറൂം പ്രവർത്തിക്കുന്നത്. ഏറ്റവും പുതിയ ട്രെൻഡുകളും വൈവിധ്യമാർന്ന ഡിസൈനുകളും ഇവിടെ സജ്ജമാണ്. വസ്ത്രങ്ങൾക്ക് പുറമേ സൗന്ദര്യ വർധക വസ്തുക്കളുടെയും സുഗന്ധ ദ്രവ്യങ്ങളുടെയും പാദരക്ഷകളുടെയും നിറ ശേഖരവും സാക്ക് പ്ലസിന്റെ പ്രത്യേകതയാണ്. വിപണിയിൽ ശ്രദ്ധേയമായ ഗ്ലാഡിയേറ്റർ, ഗാഡ്സ് ബ്രാൻഡുകളുടെ കാഷ്വൽ, ഫോർമൽ ഷുകളുടെ വലിയ നിര ഇവിടെ ഒരുക്കിയിട്ടുണ്ട്. പുരുഷൻമാർക്ക് അനുയോജ്യമായ എല്ലാ തരത്തിലും അളവിലുമുള്ള വസ്ത്രങ്ങളും മറ്റും സാക്ക് പ്ലസിൽ ലഭ്യമാണെന്ന് എം.ഡി സക്കീർ ഹുസൈൻ പറഞ്ഞു. ആദ്യ വിൽപ്പന സിഎ ശിഹാബ് തങ്ങൾക്ക് നൽകി ഹൈദ്രോസ് തങ്ങൾ നിർവഹിച്ചു.
രണ്ടാമത്തെ ബ്രാഞ്ച് ആണ് മുശ്‌രിഫ് മാളിൽ തുറന്നത്. വിവിധ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മൂൺവേ ഗ്രുപ്പിന്റെ കീഴിലുള്ളതാണ് സാക്ക് പ്ലസ്. പെരുന്നാളിനോടനുബന്ധിച്ച് വലിയ രീതിയിലുള്ള ഓഫറുകളാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുള്ളതെന്നും മെൻസ് ചമയങ്ങളുടെ സമ്പൂർണ്ണമായ ഡെസ്റ്റിനേഷനാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."