HOME
DETAILS

ഐ.ടി.ഐ പ്രവേശനം; അപേക്ഷ ക്ഷണിച്ചു; പഠനവും തൊഴില്‍ സാധ്യതകളുമറിയാം

  
June 11 2024 | 11:06 AM

iti admission 2024 all you want to know


പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ധന്‍ [email protected]

കേരള വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള 104 സര്‍ക്കാര്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിവിധ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ നാഷനല്‍ കൗണ്‍സില്‍ ഫോര്‍  വൊക്കേഷനല്‍ ട്രെയിനിങ് (എന്‍.സി.വി.ടി)അഫിലിയേഷനുള്ള ട്രേഡുകള്‍, സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് വൊക്കേഷനല്‍ ട്രെയിനിങ് (എസ്.സി.വി.ടി) അംഗീകാരമുള്ള ട്രെയ്ഡുകള്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 

യോഗ്യത
2024 ഓഗസ്റ്റ് ഒന്നിന് 14 വയസ്സ് തികയണം. ഉയര്‍ന്ന പ്രായപരിധിയില്ല. ഡ്രൈവര്‍ കം മെക്കാനിക് (എല്‍.എം.വി) ട്രേഡിലേക്ക് 18 വയസ്സ് പൂര്‍ത്തിയാകണം. കേരളത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവരെയും പരിഗണിക്കും. എസ്.എസ്.എല്‍.സി / തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാവുന്ന ആറുമാസം / ഒരു വര്‍ഷം/രണ്ടു വര്‍ഷം  ദൈര്‍ഘ്യമുള്ള എന്‍ജിനീയറിങ്/നോണ്‍ എന്‍ജിനീയറിങ് ട്രേഡുകളില്‍ വിവിധ കോഴ്സുകളുണ്ട്. സാക്ഷരതാ മിഷന്‍ നടത്തുന്ന ലെവല്‍ സ്റ്റാന്‍ഡേര്‍ഡ് 10 തുല്യതാ പരീക്ഷയും യോഗ്യതയായി പരിഗണിക്കും. പ്രൈവറ്റായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതി തോറ്റവര്‍ക്ക് പ്രവേശനത്തിന് അര്‍ഹതയില്ല.

എന്‍.സി.വി.ടി ട്രേഡുകള്‍
സംസ്ഥാനത്തെ 100 ഐ.ടി.ഐകളില്‍ എന്‍. സി.വി.ടി അംഗീകാരമുള്ള വിവിധ ട്രേഡുകള്‍ ലഭ്യമാണ്. വയര്‍മാന്‍, പെയിന്റര്‍, പ്ലംബര്‍, കാര്‍പെന്റര്‍ , വെല്‍ഡര്‍,ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ഡ്രസ്സ് മേക്കിങ്,മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിനറി, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്സ്മാന്‍, ലിഫ്റ്റ് & എസ്‌കലേറ്റര്‍ മെക്കാനിക്ക്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,  ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക്കല്‍,  മെയിന്റനന്‍സ് മെക്കാനിക്ക്, ഇലക്ട്രീഷ്യന്‍, മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്ക്,ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍, സര്‍വെയര്‍, ഇന്റീരിയര്‍ ഡിസൈന്‍ & ഡെക്കറേഷന്‍, ഡീസല്‍ മെക്കാനിക്ക്, ടൂറിസ്റ്റ് ഗൈഡ്, ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ് , ഫാഷന്‍ ഡിസൈന്‍ &  ടെക്നോളജി, കാറ്ററിങ് & ഹോസ്പിറ്റാലിറ്റി, കോസ്മറ്റോളജി, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍, ഡസ്‌ക് ടോപ് പബ്ലിഷിംഗ് ഓപറേറ്റര്‍, കംപ്യൂട്ടര്‍ എയ്ഡഡ് എംബ്രോയ്ഡറി &ഡിസൈനിങ്, ഫുഡ് പ്രൊഡക്ഷന്‍, ഹോസ്പിറ്റല്‍ ഹൗസ്‌കീപ്പിംഗ്, മള്‍ട്ടിമീഡിയ ആനിമേഷന്‍ & സ്പെഷ്യല്‍ എഫക്ട്സ്, ബേക്കറി & കണ്‍ഫക്ഷണര്‍,കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ & നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് തുടങ്ങി നിരവധി എന്‍ജിനീയറിങ്/ നോണ്‍ എന്‍ജിനീയറിങ് ട്രേഡുകള്‍ വിവിധ സ്ഥാപനങ്ങളില്‍ ലഭ്യമാണ്.


എസ്.സി.വി.ടി  ട്രേഡുകള്‍
മെക്കാനിക്ക് ഡീസല്‍, ഇന്റീരിയര്‍ ഡിസൈന്‍ &  ഡെക്കറേഷന്‍, ഇലക്ട്രീഷ്യന്‍, റഫ്രിജറേഷന്‍ &  എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്‍, മെക്കാനിക്ക് ആട്ടോ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, അപ്ഹോള്‍സ്റ്ററര്‍, പ്ലംബര്‍, ഡ്രൈവര്‍ കം മെക്കാനിക്ക് (എല്‍.എം.വി), കംപ്യൂട്ടര്‍ ഓപറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ്് തുടങ്ങിയ ട്രെയ്ഡുകള്‍ വിവിധ സ്ഥാപനങ്ങളില്‍ ലഭ്യമാണ്.

അപേക്ഷ 
 ജൂണ്‍ 29ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി itiadmissions.kerala.gov.in അല്ലെങ്കില്‍ det.kerala.gov.in  വഴി അപേക്ഷ സമര്‍പ്പിക്കണം. 100 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷയില്‍ താല്‍പര്യമുള്ള ട്രേഡുകളുടെ മുന്‍ഗണനാക്രമം സൂചിപ്പിക്കണം. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം സമീപമുള്ള സര്‍ക്കാര്‍ ഐ.ടി.ഐകളെ സമീപിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫൈ ചെയ്യണം.

റാങ്ക് ലിസ്റ്റ്  ജൂലൈ 10ന് 
ജൂലൈ 10  മൂന്നുമണിക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ 19ന് അലോട്ട്മെന്റ് ലഭിച്ച സ്ഥാപനത്തില്‍ പ്രവേശനം നേടണം. ക്ലാസുകള്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കി, അഖിലേന്ത്യാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഇ - നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്  (e - NTC ) ലഭിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

തൊഴിലവസരങ്ങള്‍  നിരവധി 
കണ്‍സ്ട്രക്ഷന്‍, മാനുഫാക്ചറിങ്, ഓട്ടോമൊബൈല്‍, പ്രൊഡക്ഷന്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ,ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്, എയറോനോട്ടിക്കല്‍, പവര്‍ പ്ലാന്റുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അവസരങ്ങളുണ്ട്. റെയില്‍വേ, ഡിഫന്‍സ്, ഐ.എസ്.ആര്‍.ഒ, ബി.എസ്.എന്‍.എല്‍, ഡി.ആര്‍.ഡി.ഒ, ഒ.എന്‍.ജി.സി,എന്‍.ടി.പി.സി, ബി.എച്ച്.ഇ.എല്‍, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങളില്‍ വിവിധ ട്രേഡുകാര്‍ക്ക് അവസരമുണ്ട്. വിദേശത്തും വിവിധ മേഖലകളില്‍ മികച്ച സാധ്യതകളുണ്ട്. 

കൂടാതെ രണ്ട് വര്‍ഷത്തെ മെട്രിക്ക് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി,  രണ്ട് വര്‍ഷം കൊണ്ട് എന്‍ജിനീയറിങ് ഡിപ്ലോമ നേടാനും അവസരമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  4 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  4 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  4 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  4 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  4 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  4 days ago