മാമ്പഴക്കാലമല്ലേ... രുചിയേറും മാമ്പഴ പുഡിങുകളും ഐസ്‌ക്രീമുകളും ജാമുമെല്ലാം തയാറാക്കി നോക്കൂ
മൂന്നു തരത്തില്‍ മാങ്ങ കൊണ്ട് പുഡിങ് തയാറാക്കാം
ഇപ്പോള്‍ മാമ്പഴക്കാലമാണല്ലോ... തേനൂറും മധുരമുള്ള മാമ്പഴം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും, നമ്മുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും കണ്ണുകള്‍ക്കും ദഹനത്തിനുമൊക്കെ മാങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്.
പഴുത്ത മാങ്ങ- 4
പഞ്ചസാര- ആവശ്യത്തിന്
കണ്ടന്‍സ്ഡ് മില്‍ക്- ആവശ്യത്തിന്
വാനില എസ്സന്‍സ് - ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്, ബദാം, പിസ്ത -ഏതെങ്കിലുമൊന്ന് അലങ്കരിക്കാന്‍
ചൈനഗ്രാസ് - 10 ഗ്രാം
പാല്‍- ഒരു ലിറ്റര്‍
പഴുത്ത മാങ്ങ തൊലികളഞ്ഞ് മുറിച്ചതിന് ശേഷം ഒരു പാന്‍ ചൂടാക്കി അതിലേക്ക് ഈ മുറിച്ചുവച്ച മാങ്ങയും കുറച്ച് പഞ്ചാസാരയും ചേര്‍ത്ത് ചെറുതീയില്‍ ഒന്ന് മെല്‍റ്റ് ചെയ്‌തെടുക്കുക. ഇനി തീ ഓഫ് ചെയ്യുക.
ഇത് ഒരു ലെയറായി പുഡിങ് പാത്രത്തിലേക്ക് മാറ്റുക. 10ഗ്രാം ചൈനഗ്രാസ് എടുത്ത് അതൊന്നു മെല്‍റ്റ് ചെയ്തു വയ്ക്കുക. ഇനി ഒരു പാത്രത്തില്‍ പാല്‍ ആവശ്യത്തിന് പഞ്ചസാര വാനില എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് ചൈനഗ്രാസ് ചേര്‍ക്കുക.
ഇത് ചൂടാറാന്‍ വയ്ക്കുക. ഇനി ഇത് നേരത്തേ തയാറാക്കിവച്ച പാത്രത്തിലേക്ക് സെക്കന്റ് ലെയറായി ഒഴിച്ചു കൊടുക്കുക. ഇനി ബാക്കി മാങ്ങ എടുത്ത് അതിലേക്ക് കുറച്ച് വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായിബ്ലെന്‍ഡ് ചെയ്യുക. ശേഷം ഇത് ചൂടായ പാനിലേക്ക് ഒഴിച്ച് അതിലേക്ക് (കുറച്ച് പാലും കുറച്ച് കസ്റ്റാര്‍ഡ് പൗഡറും ചേര്‍ത്തിളക്കിയത്) അതും കൂടെ ചേര്‍ത്ത് ഇതിലേക്ക് കണ്‍ഡന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് കുറുക്കിയെടുക്കുക.
ശേഷം തീ ഓഫ് ചെയ്തു ചൂടാറിയ ശേഷം (അതിനു മുമ്പ് ആദ്യത്തെ കൂട്ട് ഒന്ന് ഫ്രിഡ്ജില്‍വച്ച് സെറ്റ് ചെയ്‌തെടുക്കണം)ഇനി ഈ പേസ്റ്റ് രൂപത്തിലായ മാങ്ങമിശ്രിതം ഇതിനുമുകളിലേക്ക് പരത്തിവയ്ക്കുക(മൂന്നാം ലെയര്‍). ഇതിനുമുകളിലേക്ക് ഗാര്‍നിഷ് ചെയ്യാന്‍ അണ്ടിപ്പരിപ്പോ ബദാമോ പിസ്തയോ ചെറുതായി അരിഞ്ഞതും ചേര്‍ക്കാം. ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കാം. അടിപൊളി മാംഗോപുഡിങ് റെഡി.
ഇനി എളുപ്പത്തില്‍ ഇതൊന്നു പരീക്ഷിക്കാം
പഴുത്ത മാങ്ങ രണ്ടെണ്ണം എടുത്ത് തൊലികളഞ്ഞ് ഒരു മിക്‌സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് കുറച്ച് പാലും പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഇതിലേക്ക് കുറച്ചുപാലും കൂടെ ചേര്‍ത്ത് നന്നായി ഒന്നു കൂടെ ഇളക്കി സെറ്റാക്കുക.
ഇനി ചെറിയ ബൗളില്‍ കുറച്ചു പാലും അതിലേക്ക ഒരു ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ളവറും ചേര്‍ത്ത് ഒന്നിളക്കിയെടുക്കുക. ഇനി ഒരുപാനിലേക്ക് ഇതൊഴിച്ച് ചെറിയ തീയില്‍ ചൂടാക്കി കൈ എടുക്കാതെ ഇളക്കുക. ഇതിലേക്ക് കോണ്‍ഫ്‌ളവര്‍ചേര്‍ത്ത പാലും കൂടെ ഒഴിച്ച് ഒന്നുകൂടെ ഇളക്കി കുറുക്കുക.
ഇനി ഇത് ബട്ടര്‍ തേയ്ച്ചുവച്ച ട്രേയിലേക്ക് മാറ്റുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചു കഴിക്കാം. തേനൂറും രുചിയില്‍ നമുക്കിത് കഴിക്കാം.
ഇതും കൂടെ ഉണ്ടാക്കാം
പഴുത്ത മാങ്ങ -4
കണ്ടന്‍സ്ഡ് മില്‍ക്ക്-ആവശ്യത്തിന്
പാല്‍പൊടി- 3ടേബിള്‍ സ്പൂണ്‍
തിക്ക് ക്രീം - ആവശ്യത്തിന്
കേക്ക് 3 നാലോ അല്ലെങ്കില്‍ ബ്രഡ്
ഉണ്ടാക്കുന്ന വിധം
ഇനി മാങ്ങയും കണ്ടന്‍സ്ഡ് മില്‍ക്കും പാല്‍പ്പൊടിയും ക്രീമും ചേര്‍ത്ത് നന്നായി മിക്‌സിയിലൊന്ന് അടിച്ചെടുക്കുക. ഇനി പുഡിങ് ട്രേയിലേക്ക് ആദ്യം കുറച്ച് ഒഴിച്ച് പരത്തിക്കൊടുക്കുക. അതിനു മുകളില്‍ ബ്രഡോ കേക്കോ എന്താണോ വയ്ക്കുന്നത് അത് ഗ്യാപില്ലാതെ വച്ച് ഫില്‍ ചെയ്യുക. ഇനി ബാക്കിയുള്ള മിശ്രിതം ഇതിലേക്കൊഴിച്ച് നന്നായി പരത്തി വയ്ക്കുക. അലങ്കരിക്കാന്‍ ബദാം ചെറുതായി കട്ട് ചെയ്തിടുക. സൂപ്പര്‍ ടേസ്റ്റുള്ള അടിപൊളി സിംപിള്‍ പുഡിങ് ആണിത്. തീര്‍ച്ചയായും ഇതുണ്ടാക്കി നോക്കുക.
മാങ്ങ ഐസ് ക്രീം
രണ്ടു രീതിയില്‍ നമുക്ക് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഐസ്‌ക്രീം ആണിത്
പഴുത്തമാങ്ങ ചെറുതായി അരിഞ്ഞതും കുറച്ച് പാല്‍പൊടിയും പഞ്ചസാരയും കുറച്ചു വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ ഒന്ന് നന്നായി അടിച്ചെടുക്കുക. ഇനി ഇത് ട്രേയിലേക്ക് മാറ്റുക. അതിനു മുകളില്‍ മാങ കഷണങ്ങള്‍ ഡക്കറേറ്റ് ചെയ്തു വയ്ക്കാം. ശേഷം ഫ്രീസറില്‍ വയ്ക്കുക.
6 ഏഴോ മണിക്കൂര്‍ വയ്ക്കാം. അടിപൊളി ഐസ്‌ക്രീം റെഡി.
മാങ്ങ ഐസ് ക്രീം
പഴുത്തമാങ്ങയും കണ്ടന്‍സ്ഡ് മില്‍ക്കും മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. -ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വിപ്പിങ് ക്രീം കൂടെ ചേര്‍ത്ത് നന്നായി ഒന്നു ബീറ്റ് ചെയ്‌തെടുക്കുക.ഇനി എയര്‍ ടൈറ്റുള്ള ഒരു കണ്ടെയ്‌നറിലേക്കോ അല്ലെങ്കില്‍ ഗ്ലാസ് പാത്രത്തിലേക്കോ ഇതൊഴിച്ചു കൊടുക്കുക.
കുറച്ച് മാങ്ങ കഷണങ്ങള്‍ അലങ്കരിച്ച് വയ്ക്കാം ഇതിനുള്ളില്‍ ചേര്‍ക്കാം. നന്നായി അടച്ചുവച്ച് ഒരു ദിവസം മുഴുവനും ഫ്രീസറില്‍ സൂക്ഷിച്ചു വയ്ക്കുക. അടിപൊളി ഐസ് ക്രീം റെഡി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഏറെ ഇഷ്ടമാകും.
മാമ്പഴം ജാം
ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത മാങ്ങ- 3
നെയ്യ് -ആവശ്യത്തിന്
പഞ്ചസാര- ആവശ്യത്തിന്
ഏലയ്ക്കാ പൊടിച്ചത്- കാല്‍ ടീസ്പൂണ്‍
പഴുത്തമാങ്ങ ചെറിയ കഷണങ്ങളാക്കി മിക്‌സിയില്‍ അരച്ചെടുക്കുക. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതിലേക്ക് പഞ്ചസാര ഇട്ട് നന്നായി ഇളക്കുക. അതിനു ശേഷം മാങ്ങ പള്‍പ്പ് ഇട്ട് നന്നായി കുറുകി വരുന്നതുവരെ ഇളക്കി കൊടുക്കുക. അതിലേക്ക് പഞ്ചസാരയും ഏലയ്ക്ക പൊടിയും ചേര്‍ത്ത് 5 മനിററ് കൂടി വഴറ്റി കട്ടിയാക്കി എടുക്കുക. ചൂടാറിയ ശേഷം വായു കയറാത്ത പാത്രത്തില്‍ അടുച്ചുവയ്ക്കുക. മാസങ്ങളോളം സൂക്ഷിക്കാം കേടുവരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."