HOME
DETAILS
MAL
സ്കോര്‍പീന്‍ അന്തര്‍വാഹിനിയുടെ കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തുവിടുന്നതിന് വിലക്ക്
backup
August 30 2016 | 07:08 AM
മെല്‍ബണ്‍: ഇന്ത്യയുടെ സ്കോര്‍പീന്‍ അന്തര്‍വാഹിനിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നതിന് ദി ഓസ്ട്രേലിയന്‍ പത്രത്തിന് താത്കാലിക വിലക്ക്. ഫ്രഞ്ച് പ്രതിരോധ കമ്പനി ഡിസിഎന്‍എസ് നല്കിയ ഹരജിയിലാണ് ഓസ്ട്രേലിയന്‍ കോടതിയുടെ നടപടി.
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. വ്യാഴാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് വരെയാണ് രഹസ്യങ്ങള്‍ പുറത്തുവിടുന്നത് വിലക്കിയിരിക്കുന്നത്. ചോര്‍ന്നുകിട്ടിയ രേഖകള്‍ പത്രം ഡി.സി.എന്‍.എസ് കമ്പനിക്ക് കൈമാറണമെന്നും വിവരങ്ങളെല്ലാം പത്രത്തിന്റെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."