അല്‍ അഖ്‌സയില്‍ നമസ്‌കരിക്കാന്‍ എത്തിയവരെ ആക്രമിച്ച് ഇസ്‌റാഈല്‍ പൊലിസും അനധികൃത കുടിയേറ്റക്കാരും
ജറുസലേം: അല്‍ അഖ്‌സയില്‍ പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികള്‍ക്ക് നേരെ അധിനിവേശ രാജ്യത്തിന്റെ പൊലിസിന്റെയും കുടിയേറ്റക്കാരുടേയും ക്രൂരത. കഴിഞ്ഞ ദിവസം രാത്രി തറാവീഹ് നമസ്‌ക്കരിക്കാന്‍ അല്‍ അഖ്‌സയില്‍ ഒത്തു കൂടിയവരെയാണ് അധിനിവേശ രാജ്യത്തിന്റെ പൊലിസും കുടിയേറ്റക്കാരും ചേര്‍ന്ന് ആക്രമിച്ചത്.
മസ്ജിദില്‍ നിന്ന് പുറത്തിറങ്ങിയ രണ്ട് യുവാക്കളെ ഹെബ്രോണ്‍ ഗേറ്റിന് സമീപം ഇസ്രാഈല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.55 വയസ്സിന് താഴെയുള്ള ഫലസ്തീന്‍ പുരുഷന്‍മാരെയും 50 വയസ്സിന് താഴെയുള്ള സ്ത്രീകളെയും പ്രാര്‍ഥന നടത്തുന്നതിന് ജറുസലേമില്‍ പ്രവേശിക്കുന്നത് ഇസ്രാഈല്‍ അധികൃതര്‍ തടഞ്ഞിട്ടുണ്ട്. കൂടാതെ നമസ്‌കാരത്തിന് വരുന്നവര്‍ ഇസ്രാഈല്‍ അധിനിവേശ സൈന്യത്തില്‍നിന്ന് സുരക്ഷാ പെര്‍മിറ്റ് വാങ്ങേണ്ടതുമുണ്ട്.
ജറുസലേമിലെ പഴയ നഗരത്തിലും അല്‍ അഖ്‌സ മസ്ജിദിലും ആറ് മാസമായി കടുത്ത ഉപരോധമാണ്. റമദാനിലെ രണ്ടാം വെള്ളിയാഴ്ച അല്‍ അഖ്‌സ മസ്ജിദില്‍ വെസ്റ്റ്ബാങ്ക് നിവാസികള്‍ എത്തുന്നത് തടയാന്‍ ഇസ്രാഈല്‍ പൊലീസ് ജറുസലേമിലും നഗരത്തിലേക്കുള്ള ചെക്ക്‌പോസ്റ്റുകളിലും 3000 അംഗങ്ങളെ വിന്യസിച്ചിരുന്നു.
റമദാനില്‍ ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തലിന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ വോട്ട് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിശ്വാസികള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഇസ്രാഈലിന് അന്താരാഷ്ട്ര തലത്തില്‍ തിരിച്ചടി നേരിടുമ്പോഴെല്ലാം ഇത്തരത്തില്‍ ആക്രമണം പതിവാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."