ഫലസ്തീന്റെ ആദ്യ ഒളിമ്പ്യന്‍ മാജിദ് അബൂ മറാഹീല് അഭയാര്‍ഥി ക്യാമ്പില്‍ ചികിത്സ കിട്ടാതെ മരിച്ചു
ഗസ: ഫലസ്തീന്റെ ആദ്യ ഒളിമ്പ്യന്‍ മാജിദ് അബൂ മറാഹീല് അഭയാര്‍ഥി ക്യാമ്പില്‍ ചികിത്സ കിട്ടാതെ മരിച്ചു.
ഒളിമ്പിക്സില്‍ ആദ്യമായി ഫലസ്തീനെ പ്രതിനിധാനം ചെയ്ത് ചരിത്രം കുറിച്ച അത്ലറ്റ് മാജിദ് അബൂ മറാഹീല് നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. വൃക്കരോഗ ബാധിതനായിരുന്നു അദ്ദേഹം. അന്ന് ഫലസ്തീന്റെ ഒളിമ്പിക് പതാകവാഹകനുമായിരുന്നു മാജിദ്.
ഇസ്റാഈല്‍ തുടരുന്ന യുദ്ധവും ഉപരോധം കാരണം ആശുപത്രികള്‍ തകര്‍ന്നതും മരുന്നുള്പ്പടെയുള്ളവയുടെ ക്ഷാമവും മൂലം ചികിത്സ കിട്ടാതൊയാണ് 61 വയസില്‍ കായികതാരം മരണത്തിന് കീഴടങ്ങിയത്.
'ഞങ്ങള്‍ അവനെ ഈജിപ്തിലേക്ക് മാറ്റാന്‍ ശ്രമിച്ചു, എന്നാല്‍ പിന്നീട് റഫ ക്രോസിംഗ് ഇസ്രായേല്‍ അടച്ചതോടെ അതുമുടങ്ങി. പിന്നാലെ അവന്റെ അവസ്ഥ വഷളായെന്നും സഹോദരന് പറഞ്ഞു. 1996ല്‍ അറ്റ്ലാന്റയില്‍ നടന്ന ഒളിമ്പിക്സിലാണ് ഫലസ്തീനിനെ പ്രതിനിധീകരിച്ചത്. പതിനായിരം മീറ്റര്‍ ഓട്ട മത്സരത്തിലാണ് പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."